1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. S Presso booking 10000 crossed

വെറും 10 ദിവസത്തിനുള്ളിൽ ബുക്കിങ് 10,000 കടന്നു, കുഞ്ഞൻ എസ്‌ പ്രെസ്സോ സൂപ്പർഹിറ്റ് !

വാർത്ത
മാരുതി സുസൂക്കിയുടെ കുഞ്ഞൻ എസ് പ്രെസ്സോക്ക് ഇപണിയിൽ വൻ വരവേൽപ്പ്. വെറും പത്ത് ദിവസത്തിനുള്ളിൽ വാഹനത്തിനായുള്ള ബുക്കിങ് 10,000 കടന്നു. 3.69 ലക്ഷം മുതൽ 4.91 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിലെ വില. പൂർണമായും ഇന്ത്യയിൽ തന്നെ നിർമിക്കുന്ന കാർ സൗത്ത് അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലും മരുതി സുസൂക്കി വിൽപ്പനക്കെത്തിക്കും. മാരുതി സുസൂക്കിയുടെ അരീന ഡീലർഷിപ്പ് വഴിയാണ് വാഹനം വിൽപ്പനക്കെത്തുന്നത്.
 
വാഹനത്തിന്റെ സ്റ്റാൻഡേർഡ് വേരിയന്റിനാണ് 3.69 ലക്ഷം രൂപ. എൽഎക്സ്ഐ വകഭേതത്തിന് 4.05 ലക്ഷം രൂപയാണ് വില. വിഎക്സ്ഐ പതിപ്പിന് 4.24 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. വിഎക്സ്ഐപ്ലസ് പതിപ്പിന് 4.48 ലക്ഷം രൂപ വില നൽകണം വിഎക്സ്ഐ എജിഎസ് പതിപ്പിന് 4.67 ലക്ഷം രൂപയും, വിഎക്സ്ഐ പ്ലസ് എജി‌എസ് പതിപ്പിന് 4.91 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
 
കരുത്ത് തോന്നുന്ന ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. ബോഡി ലൈനുകളും മുൻ ബംബറും പിന്നിലെ ബംബറുമെല്ലാം ഈ ഡിസൈൻ ശൈലിയിലെ പ്രധാന ഘടകങ്ങളാണ്. ഇന്റീരിയറിൽ ഡ്യുവൽ കളർ ടോണാണ് ഉപയോഗിച്ചിരിക്കുന്നത്. സിംപിളും ഭംഗിയുള്ളതുമാണ് ഡാഷ് ബോർഡ് ഡിസൈൻ. ഡാഷ്ബോർഡിന്റെ മധ്യത്തിലാണ് ഇൻഫോടെയിൻമെന്റ് സിസ്റ്റവും മീറ്റർ കൺസോളും സ്ഥാനം പിടിച്ചിരിക്കുന്നത്.
 
ചെറിയ വിലയിൽ മികച്ച സുരക്ഷ സംവിധാനങ്ങളുമായാണ് എസ് പ്രെസ്സോ എത്തുന്നത്. എബിഎസ് ഇബിഡി, ഡ്യുവൽ എയർബാഗ് തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. മരുതി സുസൂക്കിയുടെ ഹാർടെക്ട് അഞ്ചാം തലമുറ പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
അടുത്ത ലേഖനം
ബ്രഡിൽ വിരലുകൊണ്ട് സയനൈഡ് പുരട്ടി, ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തി എന്ന് സമ്മതിച്ച് ജോളി