2022ൽ ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് ഈ കാര്യങ്ങൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (15:27 IST)
2022ൽ ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്തെല്ലാം കാര്യങ്ങളാണെന്ന വിവരങ്ങൾ പുറത്തുവിട്ട് ഗൂഗിൾ. ഇയൻ ഇൻ സെർച്ച് 2022ൻ്റെ റിപ്പോർട്ടിലാണ് കഴിഞ്ഞ ഒരുകൊല്ലം ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്തെല്ലാം വിവരങ്ങളാണെന്ന വസ്തുതകൾ ഉള്ളത്.

ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് രൺബീർ- ആലിയ ചിത്രമായ ബ്രഹ്മാസ്ത്രയെ പറ്റിയാണ്. ഇന്ത്യൻ പ്രീമിയർ ലീഗും ടി20 ലോകകപ്പും ഏഷ്യാകപ്പും ഗൂഗിൾ സെർച്ചിൽ മുന്നിൽ നിൽക്കുന്നു. ലോകമെങ്ങും കായികമേളകളും മറ്റുമായി സജീവമായി നിൽക്കുമ്പോഴും കൊവിഡ് വാക്സിൻ നിയർ മീ എന്ന ചോദ്യവും ഇന്ത്യയിൽ ട്രെൻഡിങ്ങാണ്.

സ്വിമ്മിങ് പൂൾ നിയർ മീ, വാട്ടർ പാർക്ക് നിയർ മീ എന്നിവയും കൂടുതൽ സെർച്ച് ചെയ്യപ്പെട്ടു.ആദിത്യ എയുടെ ഇൻഡി-പോപ്പ് നമ്പർ 'ചാന്ദ് ബാലിയാൻ', തമിഴ് സൂപ്പർഹിറ്റ് 'പുഷ്പ: ദി റൈസ്'-ലെ 'ശ്രീവല്ലി' എന്നിവയാണ് ഏറെ ആരാധകരുള്ള പാട്ടുകൾ. അഗ്നിപഥ് പദ്ധതി എന്താണെന്ന് ചോദിച്ചും ഏറെ ചോദ്യങ്ങളാണ് ഗൂഗിളിന് കഴിഞ്ഞ വർഷം ലഭിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :