മൈക്രോസോഫ്റ്റ് പറയുന്നു,വിന്‍ഡോസ് 10നു ശേഷം ശൂന്യം...!

VISHNU| Last Modified ശനി, 9 മെയ് 2015 (18:45 IST)
സോഫ്റ്റ്‌വേര്‍ രംഗത്തെ അതികായനായ മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10നു ശേഷം പുതിയ സോഫ്റ്റ്‌വേറുകള്‍ ഉണ്ടാക്കില്ലെന്ന സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു.
മൈക്രോസോഫ്റ്റിലെ ഡെവലപ്പ്‌മെന്റ് എക്‌സിക്യുട്ടീവ് ജെറി നിക്‌സണ്‍ ആണ് കഴിഞ്ഞ ദിവസം ഒരു കോണ്‍ഫറന്‍സില്‍ വിന്‍ഡോസ് 10 'ഒടുവിലത്തെ വേര്‍ഷന്‍' ആയിരിക്കുമെന്ന് പ്രസ്താവിച്ചത്. മൈക്രോസോഫ്റ്റിന്റെ ഷിക്കാഗോയില്‍ നടന്ന 'ഇഗ്നൈറ്റ് കോണ്‍ഫറന്‍സി'ലാണ് നിക്‌സണ്‍ ഇക്കാര്യം പറഞ്ഞത്.

പ്രഖ്യാപനം പ്രകാരം ഇനു വിന്‍ഡോസ് 10നു ശേഷം വിന്‍ഡോസ് 11, 12 തുടങ്ങിയ പുതിയ ഒ‌എസുകള്‍ ഉണ്ടാകില്ല. പകരം വിന്‍ഡോസ് 10ന്റെ പരിഷ്കരിച്ച വേര്‍ഷനുകള്‍ മാത്രമാകും ലഭിക്കുക. വിന്‍ഡോസ് 8.1 കഴിഞ്ഞ് വിന്‍ഡോസ് 9 ഇറക്കാതെ 10 ഇറക്കി എല്ലാവരെയും മൈക്രോസോഫ്റ്റ് ആശ്ചര്യപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് 30 വര്‍ഷത്തിലേറെ ചരിത്രമുള്ള വിന്‍ഡോസ് ഒ‌എസുകളുടെ ഭാവിയെ തന്നെ മാറ്റിമറിക്കുന്ന പുതിയ തീരുമാനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

1985 ലാണ് ആദ്യത്തെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 1.0 പുറത്തിറങ്ങിയത്. അതിനു ശേഷം ഒ‌എസ് മേഖലയില്‍ മൈക്രോസോഫ്റ്റിന്റെ പ്രയാണം വിന്‍ഡോസിന്റെ ചുമലിലേറിയായിരുന്നു. വിന്‍ഡോസ് എക്‌സ്പി, വിഡോസ് വിസ്ത, വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിവയാണ് ഏറ്റവും ഒടുവിലിറങ്ങിയ വിന്‍ഡോസ് പതിപ്പുകള്‍.
30 വര്‍ഷംകൊണ്ട് പല വേര്‍ഷനുകള്‍ പിന്നിട്ട് ഇപ്പോള്‍ വിന്‍ഡോസ് 10വരെ ആ പ്രയാണം എത്തി നില്‍ക്കുന്നു. പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാന്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്ന സവിശേഷതകള്‍ അടങ്ങിയതാണ് വിന്‍ഡോസ് 10 എന്ന് സൂചനകളുണ്ട്.

സ്വതന്ത്രമായ പുതിയ വേര്‍ഷനുകള്‍ക്ക് പകരം, വിന്‍ഡോസ് 10 നെ തുടര്‍ച്ചയായി പരിഷ്‌ക്കരിക്കുകയാവും മൈക്രോസോഫ്റ്റ് ചെയ്യുകയെന്ന് കമ്പനി വക്താക്കള്‍ സൂചിപ്പിച്ചു. ഇതിലൂടെ എന്താണ് കമ്പനി ഉദ്ദേശിക്കുന്നര്‍തെന്നോ, വിന്‍ഡോസ് 10 തുടര്‍ച്ചയായി പരിഷ്‌ക്കരിക്കുമ്പോള്‍ എന്തായിരിക്കും ഉപയോക്താവ് നല്‍കേണ്ട ഫീസ് എന്ന്തിനേക്കുറിച്ചോ ഈ അതികായന്‍ ഇതുവരെ വാതുറന്നിട്ടുമില്ല. എന്തോ വലിയ രഹസ്യം അത് പതിയെ പുറത്തുവിടാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്നാണ് വിദഗ്ദര്‍ കരുതുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :