അഭിറാം മനോഹർ|
Last Modified വ്യാഴം, 24 ജൂണ്‍ 2021 (12:19 IST)
ലോകപ്രശസ്‌ത ആന്റിവൈറസ് സോഫ്‌റ്റ്വെയറായ മകഫീയുടെ സ്ഥാപകൻ ജോൺ മകഫീ(75)ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാഴ്‌സലോണയിലെ ജയിൽ മുറിയിൽ നിന്നാണ് മകഫീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മകഫീ സ്പെയിനില്‍ അറസ്റ്റിലായത്. മകഫീയെ യുഎസിന് കൈമാറാന്‍ സ്പെയിനിലെ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകൾക്കുള്ളിലാണ് മരണം. 1980കളില്‍ ലോകത്ത് ആദ്യം ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ വില്‍പന തുടങ്ങിയത് മകഫീയുടെ കമ്പനിയാണ്. നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.