പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന പ്രൊജക്ടറുമായി ലെനോവോ

ബാഴ്‌സലോണ| vishnu| Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (16:26 IST)
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളാണ് ലെനോവോ. ഇപ്പോഴിതാ വ്യത്യസ്തമായ സ്മാര്‍ട്ട് ഉപകരണവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നു. പോക്കറ്റില്‍ കൊണ്ടു നടക്കാവുന്ന തര്‍ത്തിലുള്ള പ്രൊജക്ടര്‍ അവതരിപ്പിച്ചാണ് ലെനോവോ ടെക് ലോകത്ത് ശ്രദ്ദേയമാണ്. സ്‌പെയിനില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് ആന്‍ഡ്രോയിഡ് ഫോണുമായി ബന്ധിപ്പിക്കാവുന്ന പ്രൊജക്ടര്‍ അവതരിപ്പിച്ചത്. വെറും 4x4 ഇഞ്ച് വലിപ്പം മാത്രമേ ഈ പ്രൊജക്ടറിനുള്ളു.

ആന്‍ഡ്രോയിഡ് ഫോണുകളുമായിന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പ്രൊജക്ടറിന്റെ നിര്‍മ്മാണം. യുഎസ്ബി, ഡിഎല്‍എന്‍എ, മിറാകാസ്റ്റ് തുടങ്ങിയവ ഉപയോഗിച്ച്ബിതിനെ സ്മാര്‍ട്ട് ഫോണുകളുമായി ബന്ധിപ്പിക്കനാകും. പ്രൊജക്ടര്‍ ഉപയോഗിച്ച് 110 ഇഞ്ച് വലുപ്പമുള്ള പ്രതലത്തില്‍ വീഡിയോയും ചിത്രങ്ങളും കാണാനാകും. കൂടാതെ 90 ഡിഗ്രി വരെ ലെന്‍സ് ടില്‍റ്റ് ചെയ്യാന്‍ സാധിക്കും എന്നതാണ് പ്രൊജക്ടറിന്റെ സവിശേഷത.

അതേസമയം അതേസമയം 854x480 പ്ക്ച്ചര്‍ റെസല്യൂഷനാണ് ഇതിനുള്ളത്. അതുകൊണ്ടുതന്നെ ചിത്രങ്ങളും വീഡിയോകളും അത്ര ഷാര്‍പ്പായിരിക്കില്ല. 4:3 മുതല്‍ 16:9 പോപുലര്‍ ആസ്‌പെക്റ്റ് റേഷ്യോയില്‍ വീഡിയോ കാണാം. 50 ലൂമെന്‍സ് ആണ് ബ്രൈറ്റ്‌നെസ്. കൂടാതെ പ്രൊജക്ടറിന്റെ ബാറ്ററി ലൈഫ് വെറും രണ്ടര മണിക്കൂറെയുള്ളൂ. അതും ഒരു പോരായ്മയാണ്. 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഇതില്‍ ഉപയോഗിക്കാനാകും.

ജൂണ്‍ മാസത്തോടെ ലെനോവോ പോക്കറ്റ് പ്രൊജക്ടര്‍ വിപണിയിലെത്തും. 250 ഡോളര്‍ (ഏകദേശം 15500 രൂപ)യാണ് തുടക്കത്തിലെ വില. ഇന്ത്യന്‍ വിപണിയില്‍ എന്ന് എത്തും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :