1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Pornhub to suspend service in france

പ്രായമാകാതെ തുണ്ട് കാണണ്ടെന്ന് സർക്കാർ, ഫ്രാൻസിലെ സേവനം നിർത്തലാക്കി പോൺഹബ്

Porn hub
പോണ്‍ വെബ്സൈറ്റുകളായ പോണ്‍ഹബ്, റെഡ് ട്യൂബ്, യൂ പോണ്‍ എന്നിവയുടെ മാതൃസ്ഥാപനമായ എയ്ലോ ഫ്രീസെറ്റ്‌സ് ഫ്രാന്‍സിലെ തങ്ങളുടെ സേവനം അവസാനിപ്പിച്ചു. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ പ്രായം സ്ഥിരീകരിക്കണമെന്ന ഫ്രഞ്ച് സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് തീരുമാനം.
 
സേവനം നിര്‍ത്തുന്നത് സംബന്ധിച്ച കാരണങ്ങള്‍ വിശദീകരിക്കുന്ന അറിയിപ്പ് വെബ്‌സൈറ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കും. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന നടപടികള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കമ്പനി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ജൂണ്‍ 7 മുതല്‍ രാജ്യത്ത് പോണ്‍ വെബ്‌സൈറ്റുകളില്‍ പ്രായം സ്ഥിരീകരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത ആളുകളുടെ സുരക്ഷ ലക്ഷ്യമിട്ട് 2023ല്‍ പാസാക്കിയ നിയമം അനുസരിച്ചാണ് ഈ നിയന്ത്രണം. പോണ്‍ഹബിന് ഏറ്റവും ഉപഭോക്താക്കളുള്ള രണ്ടാമത്തെ രാജ്യമാണ് ഫ്രാന്‍സ്.
About Writer
അഭിറാം മനോഹർ