കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (15:04 IST)
അടുത്തിടെ റിലീസ് ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'ന് എങ്ങു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത സിനിമ നീ സ്ട്രീമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് എന്നാണ് വിവരം.തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങള്‍ സംവിധായകന്‍ ആര്‍ കൃഷ്ണന്‍ സ്വന്തമാക്കി.
നിമിഷയും സുരാജും തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ റീമേക്കില്‍ തമിഴിലെയും തെലുങ്കിലെയും മുന്‍നിര താരങ്ങളെ എത്തിക്കാനാണ് പദ്ധതിയിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവാഹ ശേഷം അടുക്കളയില്‍ പെട്ടുപോകുന്ന പെണ്‍ ജീവിതങ്ങളുടെ കഷ്ടപ്പാട് കൃത്യമായി വരച്ചു കാണിക്കാന്‍ സംവിധായകനായി. ഫ്രാന്‍സിസ് ലൂയിസിന്റെ എഡിറ്റിംഗും എടുത്തുപറയേണ്ടതാണ്. ഭൂരിഭാഗം സീനുകളും ഇന്‍ഡോര്‍ ആയിരുന്നെങ്കിലും പ്രേക്ഷകര്‍ക്ക് മടുപ്പ് തോന്നാത്ത വിധം ക്യാമറ ചലിപ്പിക്കാന്‍ സാലു കെ തോമസ് എന്ന ഛായാഗ്രഹകനുമായി.ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.