10 രൂപ മുതൽ 100 രൂപ വരെ, പുതിയ ടോക്‌ടൈം പ്ലാനുകളുമായി ജിയോ, ഓരോ റിചാർജിനൊപ്പവും അധിക ഡേറ്റ സൗജന്യം !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 19 ഒക്‌ടോബര്‍ 2019 (17:01 IST)
മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള വോയിസ് കോളുകൾക്ക് മിനിറ്റിന് 6 പൈസ വരെ ചാർജ് ഇടാക്കും എന്ന ജിയോയുടെ പ്രഖ്യാപനം നിരാശയോടെയണ് ഉപയോക്താക്കൾ കേട്ടത്.
ഉപയോക്താക്കളെ പിടിച്ചു നിർത്തുന്നതിനായി പുതിയ ടോക്ടൈം റീചാർജുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ റിലയൻസ് ജിയോ.

പത്ത് രൂപ മുതൽ 100 രൂപ വരെയുള്ള 4 ടോക്‌ടൈം റീചാർജുകളാണ് പ്രധാനമായും ജിയോ കൊണ്ടുവന്നിരിക്കുന്നത്. ഓരോ റിചാർജിനൊപ്പവും അധിക ഡേറ്റ ജിയോ സൗജന്യമായും നൽകും. 10 രൂപയുടെ റീചാർജിൽ 124 മിനിറ്റാണ് ടോക്‌ടൈം ലഭിക്കുക. കൂടാതെ 1 ജിബി അധിക ഡേറ്റയും ലഭിക്കും. 20 രൂപയുടേ റീചർജിൽ 249 മിനിറ്റ് ടോക്‌ടൈമാന് ലഭ്യമാവും 2 ജിബി ഡേറ്റ ഈ റീചാർജിനൊപ്പം അധികം ലഭിക്കും.

656 മിനിറ്റ് ടോക്‌ടൈമാണ് 50 രൂപയുടെ റീചാർജിൽ ലഭിക്കുക. 5 ജിബി വരെ അധിക് ഡേറ്റയും സ്വന്തമാക്കാം. 100 രൂപയുടെ പ്ലാനിൽ 1362 മിനിറ്റ് ടോക്‌ടൈമും 10 ജിബി അധിക ഡേറ്റയുമാണ് ലഭിക്കുക. ടോക്‌ടൈം റീചാർജുകളിൽ അധിക ഡേറ്റ കൂടി നൽകി ഉപയോക്താക്കളെ പിടിച്ചു നിർത്തുകയാണ് ജിയോയുടെ ലക്ഷ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :