കോപ്പിയടി തടയാൻ വിദ്യർത്ഥികളുടെ തലയിൽ കാഡ്ബോഡ് പെട്ടി, വിവാദമായി അധികൃതരുടെ നടപടി

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 19 ഒക്‌ടോബര്‍ 2019 (15:56 IST)
ബംഗളുരു: കോപ്പിയടി തടയുന്നതിനായി വിദ്യാർത്ഥികളുടെ തലയിൽ കാർഡ് ബോർഡ് പെട്ടി ധരിപ്പിച്ച് പരീക്ഷയെഴുതിച്ച് കോളേജ് അധികൃതർ. കർണാടകയിലെ ഹവേരി ജില്ലയിലെ ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം ഉണ്ടായത്. പരീക്ഷക്ക് കുട്ടികൾ പരസ്പരം സഹായിക്കാതിരിക്കാനായിരുന്നു ആധികൃതരുടെ നടപടി. സംഭവം വലിയ വിവാദമായി മാറി.

വിദ്യാർത്ഥികൾ തലയിൽ കാർഡ് ബോർഡ് പെട്ടി വച്ച് പരീക്ഷയെഴുതുന്നത് സാമൂഹ്യ മാധ്യമങ്ങൾ വഴി തരംഗമായി. കഴിഞ്ഞ തവണ നടന്നപ്പോൾ വിദ്യാർത്ഥികൾ പരസ്പരം സഹായിക്കുന്നത് ശ്രദ്ധിയിൽപെട്ടു എന്നും ഇത് തടയാനാണ് ഇത്തരം ഒരു മാർഗാം അവലംബിച്ചത് എന്നുമാണ് സ്കൂൾ അധികൃതർ വിശദീകരണം നൽകിയിരിക്കുന്നത്. സംഭവം വിവാദമായി മാറിയതോടെ സംസ്ഥാന സർക്കാർ കോളേജിന് നോട്ടീസ് അയച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :