വഞ്ചിക്കപ്പെട്ടു, ഗജിനിയിൽ അഭിനയിച്ചതിൽ കുറ്റബോധം തോന്നുന്നു എന്ന് നയൻതാര !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 5 നവം‌ബര്‍ 2019 (18:13 IST)
സൂര്യ-മുരുകദോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഗജിനിയിൽ അഭിനയിച്ചതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു എന്ന് നയൻതാരയുടെ വെളിപ്പെടുത്തൽ. ഒരു റെഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ്. ഗജിനി ചെയ്യേണ്ടിയിരുന്നില്ല എന്ന് താരം പറഞ്ഞത്.

ചെയ്യാൻ എത്തിയപ്പോൾ വഞ്ചിക്കപ്പെട്ടതായി എനിക്ക് തോന്നി. വാഗ്ദാനം ചെയ്ത കഥാപാത്രമായിരുന്നില്ല ലഭിച്ചത്. നായികയായ അസിനോടൊപ്പം തന്നെ പ്രധാന്യമുള്ള കഥാപാത്രമായിരിക്കും എന്നാണ് കരുതിയത്. എന്നാൽ ചിത്രം കണ്ടപ്പോഴാണ് സത്യം മനസിലായത് എന്ന് പറഞ്ഞു.

ആ അനുഭവത്തിന് ശേഷം അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട് എന്നും താരം പറഞ്ഞു. ഗജിനിയിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ചിത്ര എന്ന കഥാപാത്രമായാണ് നയൻ താര വേഷമിട്ടത്. എന്നാൽ താരത്തിന്റെ അടുത്ത റിലീസ് മുരുകദോസ് സംവിധാനം ചെയ്യുന്ന ദർബാർ ആണെന്നത് ആരാധകർ നയൻതാരയെ ഓർമിപ്പിക്കുന്നുണ്ട്. രജനീകാന്ത് നായകനാകുന്ന ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്,




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :