ബാല്യകാല ചിത്രങ്ങൾ പങ്കുവച്ച് ദീപിക, ഗുഡ് ന്യൂസിനായി കാത്തിരിക്കുന്നു എന്ന് ആരാധകർ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 5 നവം‌ബര്‍ 2019 (17:41 IST)
ദീപികയുടെ ചിത്രങ്ങൾ എപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമവാറുള്ളതാണ്. ദീപിക ധരിക്കറുള്ള വസ്ത്രങ്ങളും താരത്തിന്റെ സ്റ്റൈലുമെല്ലാമാണ് അപ്പോഴെല്ലാം പ്രധാനമായും വിഷയമാവാറുള്ളത്. എന്നാൽ ഇപ്പോഴത്തെ ചർച്ച മറ്റൊരു രീതിയിലാണ്. തന്റെ ബാല്യകാല ചിത്രങ്ങളാണ് ദീപിക ഇക്കുറി പങ്കുവച്ചിരിക്കുന്നത് എന്നതാണ് കാരണം.

കിടന്നുറങ്ങുന്ന കുഞ്ഞ് ദീപികയുടെ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ താരം ഇപ്പോൾ ഈ ചിത്രങ്ങൾ പങ്കുവച്ചതിന്റെ കാരണമാണ് ആരാധകർക്ക് അറിയേണ്ടത്. ദീപികയുടെയും രൺവീറിന്റെയും വിവാഹം കഴിഞ്ഞതു മുതൽ കേൾക്കാൻ തുടങ്ങിയ ചോദ്യങ്ങൾ താരത്തിന്റെ പോസ്റ്റോടുക്കുടി വീണ്ടും സജീവമായി. ഗുഡ്‌ ന്യൂസ് വല്ലതും ഉണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.


അതുറപ്പിച്ച മട്ടിലാണ് ആരാധകർ. വൈകാതെ ഗുഡ് ന്യൂസ് പ്രതീക്ഷിക്കുന്നു എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ആശംസകൾ അറിയിച്ച് പോലും പലരും രംഗത്തെത്തി. കുട്ടിക്കാലത്തെ ചിത്രങ്ങൾ ഇതിന് മുൻപും താരം പങ്കുവച്ചിട്ടുണ്ടെങ്കിലും ഇത്ര ചെറുപ്പത്തിലുള്ള ചിത്രങ്ങൾ പങ്കുവക്കുന്നത് ആദ്യമാണ് എന്നാണ് ആരാധകരുടെ പക്ഷം. കുഞ്ഞ് ദീപികയുടെ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നിലെ സസ്‌പെൻസ് എന്തായാലും താരം വെളിപ്പെടുത്തിയിട്ടില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :