റോയ് തോമസ്|
Last Modified തിങ്കള്‍, 11 നവംബര്‍ 2019 (17:37 IST)
ഇന്ത്യയിൽ
ഐടി കമ്പനികൾ പിരിച്ചുവിടൽ നടപടികളിലേക്ക് നീങ്ങുന്നതായി സൂചന. സങ്കേതിക രംഗത്ത്
നടന്നിട്ടുള്ള മുന്നേറ്റങ്ങളും അമേരിക്കയിലെ പരിഷ്കരിച്ച
തൊഴിൽ നിയമങ്ങളും ചിലവ് ചുരുക്കുവാനുള്ള സമ്മർദ്ദവുമാണ് കമ്പനികളെ ഈ കടുത്ത തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്. ഇതോടെ ഏകദേശം
20,000ത്തോളം പേർക്ക് ഇന്ത്യയിൽ തൊഴിൽ നഷ്ടപ്പെടുമെന്നാണ്
കണക്കാക്കപെടുന്നത്.
ഐ ടി കമ്പനികളിൽ പ്രൊജക്ട് മാനേജർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് ഇത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുക. ഉയർന്ന തലത്തിൽ ജോലി ചെയ്യുന്ന ഇവരുടെ നിലവിലെ പാക്കേജ് 20 ലക്ഷം മുതൽ 40 ലക്ഷം വരെയാണ്
നടപടികൾ പ്രാബല്യത്തിൽ വരികയാണെങ്കിൽ ഇവരേയും ഇവർക്ക് പുറമെ മധ്യതലത്തിൽ തൊഴിൽ ചെയ്യുന്നവരേയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഐ ടി രംഗത്തെ വമ്പൻ കമ്പനികളായ കോഗ്നിസെന്റ്, ഇൻഫോസിസ് എന്നിവർ ഇത്തരത്തിലായിരിക്കും തങ്ങളുടെ ഭാവിയിലേ തീരുമാനങ്ങൾ എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് 12,000 പേരെ കോഗ്നിസെന്റ് പിരിച്ചുവിടും,
ഇൻഫോസിൽ 10,000 പേർക്കും ഇത്തരത്തിൽ ജോലി നഷ്ടപ്പെടും.
ഇതുവഴി പ്രവർത്തന മൂലധനം .100 മില്യൺ ഡോളർ മുതൽ 150 മില്യൺ ഡോളർ വരെ ലാഭിക്കാനാണ് ഇൻഫോസിസ് ലക്ഷ്യമിടുന്നത്. 350 മില്യൺ ഡോളർ മുതൽ 400 മില്യൺ ഡോളർ വരെ ലാഭം നേടാമെന്ന്
കോഗ്നിസെന്റും കണക്കുകൂട്ടുന്നു.