ഐടിക്കാര്‍ക്ക് 2024 നല്‍കുന്നത് എട്ടിന്റെ പണി, ജനുവരിയില്‍ മാത്രം തൊഴില്‍ നഷ്ടമായത് 30,000ത്തില്‍ പരം പേര്‍ക്ക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (18:45 IST)
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഐടി ജീവനക്കാരുടെ ആശങ്കക്കൂട്ടി വിവിധ കമ്പനികളില്‍ കൂട്ടപ്പിരിച്ചുവിടല്‍. ഗൂഗിള്‍,മൈക്രോസോഫ്റ്റ് അടക്കം 10 പ്രമുഖകമ്പനികള്‍ ഓരോ സ്ഥാപനത്തിലും ആയിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജനുവരിയില്‍ ആഗോളതലത്തില്‍ 115 കമ്പനികളിലായി 30,000ല്‍പ്പരം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ജനുവരി 10ന് ആയിരം പേരെ പിരിച്ചുവിടുമെന്നും കൂടുതല്‍ പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നഷ്ടമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാനമായി ജനുവരി 25ന് 1,900 ജീവനക്കാരെ മൈക്രോസോഫ്റ്റും പിരിച്ചുവിട്ടിരുന്നു. ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട്,ആമസോണ്‍ എന്നിവയിലും കൂട്ടപ്പിരിച്ചുവിടലുകള്‍ നടന്നു. മൊത്തം ജീവനക്കാരില്‍ അഞ്ച് ശതമാനത്തോളം ഇത് ബാധിച്ചു. ഇബേ,സാപ്പ്,ബ്ലോക്ക്,പേ പാല്‍ തുടങ്ങിയ കമ്പനികളും സമാനമായി ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :