ചുംബന രംഗം വ്യോമസേനയുടെ അഭിമാനത്തെ വ്രണപ്പെടുത്തി; ഹൃത്വിക് റോഷന്‍- ദീപിക പദുകോണ്‍ ചിത്രത്തിനെതിരെ വക്കീല്‍ നോട്ടീസ്

fighter
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (13:31 IST)
fighter
ചുംബന രംഗം വ്യോമസേനയുടെ അഭിമാനത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹൃത്വിക് റോഷന്‍- ദീപിക പദുകോണ്‍ ചിത്രത്തിനെതിരെ നിയമനടപടി. സിദ്ധാര്‍ത്ഥ് ആനന്ദ്
സംവിധാനം ചെയ്യുന്ന ഫൈറ്റര്‍ എന്ന ചിത്രമാണ് വിവാദത്തിലായിരിക്കുന്നത്. ഹൃത്വിക് റോഷനും ദീപികയും തമ്മിലുള്ള ചുംബന രംഗമാണ് വിവാദത്തിന് ആധാരം.

എയര്‍ഫോഴ്‌സിന്റെ യൂണിഫോം ധരിച്ചുകൊണ്ടാണ് ചുംബന രംഗം ഷൂട്ട് ചെയ്തത്. ഇത് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ സിനിമയുടെ പ്രൊഡക്ഷന്‍ ടീമിന് വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :