Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (18:11 IST)
രാജ്യത്ത് ഏറ്റവും വേഗതയേറിയ
4G സേവനം നൽകുന്നത് റിലയൻസ് ജിയോയെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോർട്ട്. മൈ സ്പീഡ് ആപ്പിലൂടെയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി രാജ്യത്തെ ഏറ്റവും വേഗതയേറിയ 4G നെറ്റ്‌വർക്ക് കണ്ടെത്തിയത്.
20.8 എം ബി പെർ സെക്കൻഡാണ് ജിയോ 4Gയുടെ ശരാരി വേഗത. എയർടെലിന് 4G വേഗതയിൽ രണ്ടാംസ്ഥാനത്ത് എത്താൻ മാത്രമേ സാധിച്ചൊള്ളു. 9.6 എം ബി പെർ സെക്കൻഡ് ആണ് എയർടെൽ 4Gയുടെ ശരാശരി വേഗത. 6.3 എം ബി പി എസ് വേഗതയുമായി വോഡഫോൺ ആണ് മൂന്നാം സ്ഥാനത്ത്.
അതേസമയം 3G നെറ്റ്‌വർക്കുകളുടെ വേഗതയിൽ വോഡഫോണാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് 2.8 എം ബി പി എസ് ആണ് 3Gയിൽ വോഡഫോണിന്റെ ശരാശരി വേഗത. 2.5 എം ബി പി സുമായി ഐഡിയയും ബി എസ് എൻ എല്ലും രണ്ടാം സ്ഥാനത്തുള്ളപ്പോൾ 2.4 എം ബി പി എസുമായി എയർടെലാണ് മൂന്നാംസ്ഥാനത്ത്.