Last Modified വെള്ളി, 8 ഫെബ്രുവരി 2019 (19:06 IST)
സ്വകാര്യത എല്ലാവർക്കും പ്രധാനമാണ്. സ്മാർട്ട്ഫോൻ നമ്മുടെ ഒരു സ്വകാര്യമായ ഇടമാണ് എങ്കിലും സുഹൃത്തുക്കളും
അല്ലാത്തവരും എല്ലാം ചിലപ്പോൾ നമ്മുടെ ഫോൺ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ ചില ഫയലുകളും ഫോൾഡറുകളും നമുക്ക് ഹൈഡ് ചെയ്തുവക്കേണ്ടതായിവരും.
ഫോൾഡറുകൾ ഹൈഡ് ചെയ്യുന്നതിനായി പല ആപ്പുകളും ഇപ്പോൾ ലഭ്യമാണ് എങ്കിലും ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെ നമുക്ക് ഫോണിലെ ഫോൾഡറുകൾ ഹൈഡ് ചെയ്തുവക്കാനാകും. ഇത് എങ്ങനെയാണെന്നാണ് ഇനി പറയുന്നത്.
-
സ്മാർട്ട് ഫോണിലെ ഫയൽ എക്സ്പ്ലോരർ ഓപ്പൺ ചെയ്യുക
-
ഇനി ഹൈഡ് ചെയ്യേണ്ട ഫോൾഡർ സെലക്ട് ചെയ്യുക
-
ഈ ഫോൾഡർ റീനേം ചെയ്യുക എന്നതാണ് അടുത്തത്.
-
ഫോൾഡറിന്റെ പേരിന് മുൻപായി ഒരു ഡോറ്റ് നൽകിയാൽ മാത്രം മതി.
-
സേവ് ചെയ്യുന്നതോടെ ഫോൾഡർ അപ്രത്യക്ഷമാകും
-
ഫോൾഡർ വീണ്ടെടുക്കുന്നുന്നന്നതിന് ഫയൽ എക്സ്പ്ലോറർ സെറ്റിഗ്സിൽ ഷോ ഹിഡൻ ഫോൾഡേഴ്സ് ടിക് ചെയ്യുക ഇതിൽനിന്നും ഫോൾഡർ സെലക്ട് ചെയ്യാം