സുഹൃത്തുക്കളെ എപ്പോഴും ചേർത്തുനിർത്താൻ പുത്തൻ സംവിധാനവുമായി ഇൻസ്റ്റഗ്രാം !

സുമീഷ് ടി ഉണ്ണീൻ| Last Updated: ശനി, 1 ഡിസം‌ബര്‍ 2018 (14:57 IST)
അടുത്ത സുഹൃത്തുക്കളെ എപ്പോഴും കൂടെക്കൂട്ടാൻ പ്രത്യേക ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. അടുത്ത സുഹൃത്തുക്കളിലേക്ക് ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവക്കാവുന്ന പ്രത്യേക സംവിധനമാണ് ഇൻസ്റ്റാഗ്രാം പുതുതായി ഒരുക്കിയിരിക്കുന്നത്. പുതിയ
ഫീച്ചർ ഇൻസ്റ്റാഗ്രാമിനെ കൂടുതൽ ജനകീയമാക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

‘ക്ലോസ് ഫ്രണ്ട്‌സ്‘ എന്നാണ് പുതുതായി അവതരിപ്പിച്ച ഫീച്ചറിന്റെ പേര്. അടുത്ത സുഹൃത്തുക്കളെ ഉൾപ്പെടുത്തി പ്രത്യേഗ ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്ത് ചിത്രങ്ങളും സന്ദേശങ്ങളും പങ്കുവക്കാൻ സാധിക്കുന്ന സംവിധാനമാണ് ഇത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :