ഇനി ഇഷ്ടാനുസരണം ഡ്രോൺ പറത്താനാകില്ല, രജിസ്‌ട്രേഷൻ നിർബന്ധം; ഒരോ തവണ പറത്താനും പ്രത്യേകം അനുവാദം വാങ്ങണം !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (14:36 IST)
ഡ്രോണുകൾ രാജ്യ സുരക്ഷക്ക് ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ രാജ്യത്തിനകത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളും മാർഗ നിർദേശങ്ങളും കൊണ്ടു‌‌വന്ന് കേന്ദ്ര സർക്കാർ. ഡ്രോണുകൾ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ശനിയാഴ്ചയോടെ ആരംഭിച്ചു. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം എന്ന പുതിയ രീതിക്കാണ് തുടക്കമാവുന്നത്.

250 ഗ്രാമിന് മുകളിൽ ഭാരം വരുന്ന ഡ്രോണുകൾ ഇനി രജിസ്ട്രേഷൻ ഇല്ലാതെ പറത്താനാകില്ല. യുണീക് ഐഡന്റിഫിക്കേഷൻ നമ്പറുകൾ ലഭിച്ച ഡോണുകൾ മാത്രമേ പറത്താൻ അനുമതിയുണ്ടാകു.
ഡ്രോണുകൾ നിയമപരമായി രജിസ്റ്റർ ചെയ്യാൻ 30 ദിവസത്തെ സമയം ഉണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻ‌‌ഹ വ്യക്തമാക്കി.

രജിസ്ട്രേഷൻ നേടിക്കഴിഞ്ഞാലും തോന്നുംപോലെ ഡ്രോണുകൾ പറത്താനാവില്ല. ഒരോ തവണ പറത്തുന്നതിനും മൊബൈൽ ആപ്പ് വഴി പ്രത്യേകം അനുവാദം ലഭ്യമാക്കണം. പകൽ സമയങ്ങളിൽ 400 അടിക്ക് മുകളിൽ ഡ്രോണുകൾ പറത്താൻ അനുമതിയുണ്ടായിരിക്കില്ല.

മാത്രമല്ല വിമാനത്താവളങ്ങള്‍, രാജ്യാന്തര അതിര്‍ത്തികള്‍, സേനാത്താവളങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ ഡ്രോണ്‍ നിരോധിത മേഖലയായി അറിയപ്പെടും. ഇവിടങ്ങളിൽ എയർ ഡിഫൻസ് ക്ലിയറൻസ് ഇല്ലാതെ ഡ്രോണുകൾ പറത്താനാകില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :