‘അതേ ഇതുതന്നെയാണ് ഞാൻ ഉദ്ദേശിച്ചത്‘ സന്ദേശം അയക്കുന്നതിന് മുൻപ് ഒരിക്കൽ കൂടി റിവ്യൂ ചെയ്യാൻ സംവിധാനമൊരുക്കി വാട്ട്സ്‌ആപ്പ്

Sumeesh| Last Modified ചൊവ്വ, 13 നവം‌ബര്‍ 2018 (18:49 IST)
സന്ദേശം അയക്കുന്നതിന് മുൻപ് ഒരിക്കൽ കൂടി സ്ഥിരീകരിക്കാൻ റിവ്യൂ സംവിധാനമൊരുക്കി വാട്ട്സ്‌ആപ്പ്. ടൈപ്പ് ചെയ്ത് സന്ദേശം നേരിട്ട് അയക്കുന്നതിന് പകരും. സെൻഡ് ചെയ്യുന്നതിന് മുൻപായി ഒരിക്കൽ കൂടി അയക്കുന്ന സന്ദേശം കൃത്യമാണോ എന്ന് പ്രത്യേക ടാബിൽ പ്രത്യക്ഷപ്പെടുന്ന സംവിധാനമാണ് വാട്ട്സ്‌ആപ്പ് ഒരുക്കിയിരിക്കുന്നത്.

ഈ റിവ്യൂവിന് ശേഷമേ സന്ദേശം അയക്കാനാകൂ. വാട്ട്സ് ആപ്പിന്റെ ബീറ്റാ വേർഷനായ 2.18.325ലാണ് ഈ സൌകര്യം ലഭ്യമയി തുടങ്ങുക. അടുത്തിടെ നിരവധി മാറ്റങ്ങളാണ് വാട്ട്സ്‌ആപ്പ് ഉപയോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത്. വാട്ട്സ്‌ആ‍പ്പിൽ ഫെയ്‌സ്ബുക്ക് മെസഞ്ചറിന് സമാനമായി സ്റ്റിക്കറുകൾ അവതരിപ്പിക്കുകയും. ഗ്രൂപ്പുകളിൽ സ്വകാര്യമായി ചാറ്റ് ചെയ്യാവുന്ന സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :