ഇന്‍ഫിനിക്‌സ് നോട്ട് 30 5ജി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ജൂണ്‍ 2023 (20:23 IST)
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് ഇന്‍ഫിനിക്‌സ്. ഇന്‍ഫിനിക്‌സ് നോട്ട് 30 5 ജി എന്ന സ്മാര്‍ട്ട്‌ഫോണാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 16,000 രൂപയില്‍ താഴെയുള്ള വിഭാഗത്തിലാണ് കമ്പനി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്.

പ്രശസ്ത ഓഡിയോ ബ്രാന്‍ഡായ ജെബിഎല്ലുമായി സഹകരിച്ച് ഇന്‍ബില്‍റ്റ് ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കര്‍ ഫോണിലുണ്ട്. 120ഒ്വ റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് എഒഉ+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 8 ജിബി വരെ റാമും 8 ജിബി വരെ വെര്‍ച്വല്‍ റാമും ഫോണിലുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറയുള്ള ഫോണില്‍ 108 എം പി ക്യാമറയാണുള്ളത്. 16 പിക്‌സല്‍ സെല്‍ഫീ ക്യാമറയും ഫോണിലുണ്ട്. ഡ്യുവല്‍ 5ജി സിം കാര്‍ഡുകളെ പിന്തുണയ്ക്കുന്ന ഇന്‍ഫിനിക്‌സ് ഏകദേശം 14 5ജി ബാന്‍ഡുകളുമായി പൊരുത്തപ്പെടുന്നു.

5000 എം എ എച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 4 ജിബി റാം 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 8 ജിബി റാം 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ 2 വേരിയന്റുകളാണ് ഇന്‍ഫിനിക്‌സ് പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി വേരിയന്റിന് 14,999 രൂപയും 8 ജിബി വേരിയന്റിന് 15,999 രൂപയുമാണ് വില.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :