6 ജിബി റാം, ക്വാഡ് റിയർ ക്യാമറ, 18W ഫാസ്റ്റ് ചാർജിങ്; Infinix Hot 10 എത്തുന്നു, വില വെറും 9,999 രൂപ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (14:37 IST)
വലിയ ഫീച്ചറുളുമായി ഒരു എക്കണോമി വിപണിയിലെത്തിയ്ക്കാൻ ചൈനീസ് സ്മാർട്ട്ഫിൺ നിർമ്മാതാക്കളായ ഇൻഫിനിക്സ്. എന്ന മോഡലാണ് വിപണിയിലെത്തുന്നത്. ഒക്ടോബർ 16ന് ഉച്ചയ്ക്ക് 12 മണി മുതൽ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിലൂടെ വിൽപ്പനയ്ക്കെത്തും. 6 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിക്കുന്നത്. 9,999 രൂപയാണ് വില.

6.78 ഇഞ്ച് എച്ച്ഡി പ്ലസ് പഞ്ച്ഹോൾ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിയ്ക്കുന്നത്. ക്വാഡ് റിയർ ക്യാമറയാണ് മറ്റൊരു പ്രധാന ഫീച്ചർ. 16 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ, 2 മെഗാപിക്സൽ ഡെപ്ത്, ലോ ലൈറ്റ് എന്നിവയാണ് ക്വാഡ് ക്യാമറയിലെ സെൻസറുകൾ. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ.

മീഡിയടെക്കിന്റെ Helio G70 പ്രോസസറാണ് Infinix Hot 10ന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തിയാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,200 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :