ഈ വർഷത്തെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ഭ്രമണപഥത്തിൽ, ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 17 ജനുവരി 2020 (17:06 IST)
ഫ്രഞ്ച് ഗയാന: ഈ വർഷത്തെ ആദ്യ ദൗത്യം വിജയകരമാക്കി ഇസ്രോ. ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30യാണ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിൽനിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പേടകം ഉയർന്നുപൊങ്ങി 38ആം മിനിറ്റിൽ തന്നെ ജിയോ സിൻക്രണൈസർ ഓർബിറ്ററിൽ ഉപഗ്രഹത്തെ വിക്ഷേപിച്ചു. യൂറോപ്യൻ വിക്ഷേപണ വാഹനമായ അരിയാനെ 5വാണ് ജിസാറ്റ് 30യെ ഭ്രമണപഥത്തിലെത്തിച്ചത്.

അരിയാനെ വിക്ഷേപിക്കുന്ന 24ആം ഇന്ത്യൻ ഉപഗ്രഹമാണ് ജിസാറ്റ് 30. ഇൻസാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30യെ ഇന്ത്യ വിക്ഷേപിച്ചിരിക്കുന്നത്. ഡി‌ടിഎച്ച്, ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ്, അപലിങ്കിങ്, ഡിഎസ്എൻജി, ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമക്കുന്നതിനാണ് ജിസാറ്റ് 30 വിക്ഷേപിച്ചിരിക്കുന്നത്. 3,357 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. 15 വർഷം ജിസാറ്റ് 30 പ്രവർത്തിക്കും എന്നാണ് ഇസ്രോയുടെ വിലയിരുത്തൽ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :