ഒന്ന് മൂളിയാൽ മതി, പാട്ട് ഗൂഗിൾ അസിസ്റ്റന്റ് നിങ്ങളുടെ മുന്നിലെത്തിയ്ക്കും !

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2020 (15:20 IST)
ഒരുപാട് ഇഷ്ടപ്പെട്ട പാട്ട് കേൾക്കാൻ ആഗ്രഹിയ്ക്കുന്ന സമയത്ത് ഏറെ നേരം പാട്ടിനായി തിരയേണ്ട അവസ്ഥ പലപ്പോഴും വരാറുണ്ട്. വരികൾ മറന്നുപോയതിനാൽ ചില പാട്ടുകൾ തിരയാൻ സാധിയ്ക്കാതെയും വരും. എന്നാൽ ഇനി അതൊന്നും പ്രശ്നമേയല്ല. പാട്ടിന്റെ വരി അറിയില്ലെങ്കിൽ പാട്ടിന്റെ ഈണം ഒന്ന് മൂളിയാൽ മതി പാട്ട് ഏതെന്ന് തിരഞ്ഞ് ഗൂഗിൾ അസിസ്റ്റന്റ് നിങ്ങളുടെ മുൻപിൽ എത്തിയ്ക്കും.

'Hum to Search' എന്നാണ് ഗൂഗിൾ അസിസ്റ്റന്റിലെ ഈ പുത്തൻ സംവിധാനത്തിന്റെ പേര്. മൂളിപ്പാട്ടുകളെ ഡിജിറ്റൽ സീക്വൻസുകളാക്കി മാറ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി ഉപയോഗിച്ച് പാട്ടുകളുമായി ഒത്തുനോക്കി സമാനമായ ഈണത്തിലുള്ള പാട്ടുകൾ കണ്ടെത്തി നൽകുന്നതാണ് ഈ സംവിധാനം. ഇതിനയി ഗൂഗിള്‍ അസിസ്റ്റന്റിൽ. 'What is this song' എന്ന് ചോദിക്കുക. ഇതോടെ റെക്കോര്‍ഡിങ് ആക്റ്റിവേറ്റ് ആവും. തുടർന്ന് പാട്ടിന്റെ ഈണം മൂളുക.

10 മുതൽ 15 സെക്കന്റ് വരെ ഗൂഗിൾ അസിസ്റ്റന്റ് നമ്മുടെ മൂളിപ്പാട്ട് റെക്കോർഡ് ചെയ്യും. പിന്നീട് സമാനമായ ഇണത്തിലുള്ള പാട്ടുകളൂടെ ലിസ്റ്റ് ലഭ്യമാക്കും. ഹിന്ദി ഇംഗ്ലീഷ് പാട്ടുകൾ ഈണം മൂളിയാൽ ഗൂഗിൾ അസിസ്റ്റന്റ് കണ്ടെത്തിൽ നൽകും. എന്നാൽ, മലയാളം പാട്ടുകൾ നിലവിൽ ഇത്തരത്തിൽ ലഭ്യമല്ല. അധികം വൈകാതെ തന്നെ മലയാളത്തിലും സംവിധനം ലഭ്യമായേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :