സജിത്ത്|
Last Modified വെള്ളി, 25 നവംബര്‍ 2016 (10:42 IST)
നിങ്ങള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണില്‍ സുരക്ഷ ഉറപ്പുണ്ടെന്ന് തോന്നുന്നുണ്ടോ? ഇത്തരം സുരക്ഷകള്‍ ഇല്ലാത്തതിനാലാണ് പല സ്മാര്‍ട്ട്ഫോണുകളും ഹാക്ക് ചെയ്യുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഒരുക്കലും നിര്‍മ്മാതാക്കളുടെ പ്രശ്നമോ അല്ലെങ്കില്‍ ഫോണിലെ പ്രശ്‌നമോ കൊണ്ടല്ല. നിങ്ങളുടെ സുരക്ഷ പിഴവു കൊണ്ടു മാത്രമാണ് സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നത്. എന്നാല്‍ എങ്ങിനെയാണ് ഇത്തരം ഹാക്കിങ്ങില്‍ നിന്നു രക്ഷപ്പെടുകയെന്നു നോക്കാം.
ഫോണില്‍ ശക്തമായ ഒരു പാസ്‌കോഡ് ഇടുക എന്നതാണ് എല്ലാവരും ആദ്യമായി ചെയ്യേണ്ടത്. അത്തരത്തില്‍ ചെയ്യുന്നതുമൂലം നിങ്ങളുടെ ഫോണ്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുമില്ല. അതുപോലെ ഉപയോക്താവ് അവരുടെ ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട് എന്ന കാര്യവും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഐഫോണാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഐഒഎസ് 8 നിങ്ങളുടെ ഫോണില്‍ പിന്തുണക്കും. അതിനാല്‍ നിങ്ങളുടെ ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട് എന്നു വിശ്വസിക്കാം.
ആന്‍ഡ്രോയിഡ് ഫോണായാലും iOS ഫോണായാലും മൊബൈല്‍ സോഫ്റ്റ്‌വയര്‍ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഹാക്കര്‍മാര്‍ നിങ്ങളുടെ ഫോണ്‍ ആക്രമിക്കാന്‍ ഉപയോഗിക്കാന്‍ സാധ്യതയുളള എല്ലാ എററുകളും പരിഹരിക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ ഫോണ്‍ കണ്ടു പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഡിവൈസ് ഫൈന്‍ഡര്‍ എന്ന ആപ്പ് ഫോണില്‍ സജ്ജമാക്കുക. ഇതുമൂലം ഫോണ്‍ റിങ്ങ് ചെയ്യുകയും അതോടെ എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കുന്നതാണ്.