20 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഫെയ്സ്ബ്യൂട്ടി 6.0 ആപ്പുമായി വിവോ വി5 വിപണിയിലേക്ക്

സെല്‍ഫി പ്രേമികള്‍ക്കായി 20 മെഗാപിക്സല്‍ ക്യാമറയുമായി വിവോ വി5

Vivo V5, Smartphone, Selfie വിവോ വി5, സ്മാര്‍ട്ട്‌ഫോണ്‍, സെല്‍ഫി
സജിത്ത്| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2016 (10:53 IST)
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിവോ വി5 ഇന്ത്യയിലെത്തി. സെല്‍ഫി പ്രേമികളെ ആകര്‍ഷിക്കുന്നതിനായി 20 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമായാണ് ഫോണ്‍ വിപണിയിലെത്തുക. ക്രൗണ്‍ ഗോള്‍ഡ്‌, ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന് 17,980 രൂപയാണ് വില. നവംബര്‍ 26 മുതലാണ് ഫോണിന്റെ വില്പന ആരംഭിക്കുക.

സെല്‍ഫി ക്യാമറയോടൊപ്പമുള്ള മൂണ്‍ലൈറ്റ് ഫ്ലാഷ് വളരെ കുറഞ്ഞ വെളിച്ചത്തിലും മിഴിവേറിയ സെല്‍ഫികള്‍ എടുക്കുന്നതിന് സഹായകമാണ്. സോണി ഐഎംഎക്സ് 376 സെന്‍സര്‍, f/2.0 അപേര്‍ച്ചര്‍, 5 പി ലെന്‍സ്‌ എന്നീ സവിശേഷതകളും സെല്‍ഫി ക്യാമറയ്ക്കുണ്ട്. മനോഹരമായ തരത്തിലുള്ള സെല്‍ഫി എടുക്കുന്നതിനായി ഫെയ്സ്ബ്യൂട്ടി 6.0 ആപ്പും ഫോണിലുണ്ട്. സിംഗിള്‍- എല്‍ഇഡി ഫ്ലാഷോടു കൂടിയ 13 മെഗാപിക്സല്‍ പിന്‍ക്യാമറയും ഫോണിലുണ്ട്.

ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മെലോ അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് 2.6 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ഡ്യുവല്‍ സിം പിന്തുണയുണ്ട്. അഞ്ച് ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, 1.5 ജിഗാഹെട്സ് ഒക്ടാ-കോര്‍ മീഡിയടെക് എം.ടി 6750 SoC പ്രോസസര്‍, 4 ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ്‌ ഉപയോഗിച്ച് 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവയും ഫോണിലുണ്ട്.



ഹോം ബട്ടണില്‍ വാട്ടര്‍ റെസിസ്റ്റന്‍സ് ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍, 3000 എംഎഎച്ച് ബാറ്ററി, 4G എല്‍ടിഇ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഒപ്ഷനുകളും ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്‌, ആക്സിലെറോമീറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും മെറ്റല്‍ യൂണിബോഡി രൂപകല്‍പനയില്‍ ലഭ്യമാകുന്ന ഈ ഫോണിന്റെ പ്രത്യേകതയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി രണ്ടുപേര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു; ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍, അപൂര്‍വമായ രക്ഷപ്പെടല്‍
റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി കിടന്ന രണ്ടുപേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി അങ്കണവാടി ജീവനക്കാരും
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍
രാവിലെ 7.45 മുതല്‍ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള ...

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ച് സുനിത
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10:35 ഓടെയാണ് സുനിതയുമായുള്ള പേടം ഭൂമിയിലേക്ക് യാത്ര ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ; മരണങ്ങള്‍ കൂടുതലും പാലക്കാട്
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ. 2020 ജനുവരി മുതല്‍ ...