കാത്തിരിപ്പിനൊടുവിൽ വാട്ട്സ് ആപ്പിൽ ഡാർക് മോഡ് എത്തി, ആക്ടിവേറ്റ് ചെയ്യേണ്ടത് ഇങ്ങനെ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 5 മാര്‍ച്ച് 2020 (14:23 IST)
വാട്ട്സ് ആപ്പ് ഉപയോക്തക്കളുടെ ഏറെ കാലത്തെ ആവശ്യമാണ് ഡാർക്ക് മോഡ്. കഴിഞ്ഞ വർഷം മുതൽ തന്നെ ഉപയോക്താക്കൾ ഇതിനായി കത്തിരിക്കുകയായിരുന്നു. ഒടുവിൽ ആ ഫീച്ചർ വാട്ട്സ് ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിച്ചിരിക്കുകയാണ്. പുതിയ അപ്ഡേറ്റിലൂടെ സംവിധാനം അൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാകും.

വട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്ത ശേഷം സെറ്റിങ്സിലെ ചാറ്റ് എന്ന ഓപ്ഷനിൽ ടച്ച് ചെയ്യുക. അതിൽ തിം എന്ന ഓപ്ഷൻ കാണാൻ സാധിക്കും. തീമിൽ ടച്ച് ചെയ്യുന്നതോടെ. സിസ്റ്റം ഡിഫോൾട്ട്, ലൈറ്റ്, ഡാർക് എന്നിങ്ങനെ ഓപ്ഷനുകൾ കാണാം. ഇതിൽ ഡാർകിൽ ടച്ച് ചെയ്താൽ വാട്ട്സ് ആപ്പ് ഡാർക് മോഡിലേക്ക് മാറും. ഇനി ഐഫോൺ ഉപയോക്താക്കൾ ആണെങ്കിൽ വാട്ട്സ് ആപ്പ് സെറ്റിങ്സിലെ ഡി‌സ്പ്ലേ ആൻഡ് ബ്രൈറ്റ്നസ് ഓപ്ഷനിൽ ടച്ച് ചെയ്ത് ഡാർക് മോഡ് തെരഞ്ഞെടുക്കാം.

അപ്ഡേറ്റ് ചെയ്തിട്ടും ഡാർക് മോഡ് എന്ന ഓപ്ഷൻ സെറ്റിങ്സിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. ഘട്ടംഘട്ടമായി സംവിധാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ദിവസങ്ങൾക്കകം തന്നെ സംവിധാനം എല്ലാവാർക്കും ലഭ്യമാകും.
പ്രകാശം കുറവുള്ള സാഹചര്യങ്ങളിലും രാത്രിയിലും കണ്ണിന് പ്രയാസങ്ങൾ ഇല്ലാതെ ചാറ്റിങ് സാധ്യമാക്കുന്ന ഫീച്ചറാണ് ഡാർക് മോഡ്. സ്മാർട്ട്‌ഫോണുകളിൽ ചാർജ് നഷ്ടപ്പെടുന്നത് തടയാനും ഇതിലൂടെ സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :