അനുബന്ധ വാര്‍ത്തകള്‍
- ഇക്കാര്യം ശീലമാക്കിയാൽ ജലദോഷം നിങ്ങളെ തൊടില്ല, അറിയൂ !
- എപ്പോഴും സന്തോഷത്തോടെയിരിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം !
- കോവിഡ്-19: ചൈനയിൽനിന്നും കണ്ടെയ്നറിൽ കയറിക്കൂടി പൂച്ച ചെന്നൈയിലെത്തി, തിരികെ അയക്കാൻ അധികൃതർ
- ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലിലായി, മടങ്ങിയെത്തിയപ്പോൾ കണ്ടത് കാമുകനൊപ്പം ജീവിക്കുന്ന ഭാര്യയെ !
- വാട്ട്സ് ആപ്പിന് പിന്നാലെ ട്വിറ്ററിനും പകരക്കാരൻ, ട്വിറ്ററിന് സമാനമായ ഇന്ത്യൻ ആപ്പ് ഒരുക്കാൻ കേന്ദ്ര സർക്കാർ
തൃശൂരിലെ ക്ഷേത്രത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പുറമേ ബ്രാഹ്മണർക്കും പ്രത്യേകം ശുചിമുറി !
ജാതിയ വേർതിരിവ് തുറന്നുകാട്ടി തൃശൂരിലെ ക്ഷേത്രത്തിലെ ശുചിമുറികൾ. തൃശൂർ കുറ്റിമുക്ക് മഹാദേവ ക്ഷേത്രത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പുറമെ ബ്രാഹ്മണർക്കും പത്യേക ശുചിമുറി ഒരുക്കിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ബ്രാഹ്മണർ എന്ന് ശുചിമുറിക്ക് മുകളിൽ എഴുതിയിരിക്കുന്നത് ചിത്രത്തിൽ വ്യക്തമായി കാണാം. സാമൂഹ്യ മാധ്യമങ്ങൾ വഴി ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ സംഭവം വിവാദമായി മാറി.
കണ്ണൻ പികെ എന്ന ഫെയ്സ്‌ബുക്ക് ഐഡിയിലാണ് കുറ്റിമുക്ക് മഹാദേവ ക്ഷേത്രത്തിലെ ശുചിമുറികൾ എന്ന് വ്യക്തമാക്കുന്ന ചിത്രം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളോ അന്വേഷണം പ്രഖ്യാപിച്ചതായോ ഉള്ള റിപ്പോർട്ടുകൾ ഇല്ല. ഇത്തരം ഒരു വേർതിരിവ് പ്രബുദ്ധ കേരളത്തിന് തന്നെ അപമാനകരമാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു.