വോട്ടർ ഐഡിയിലെ തെറ്റ് തിരുത്താൻ അപേക്ഷിച്ചു, കിട്ടിയത് നായയുടെ ചിത്രമുള്ള വോട്ടർ ഐഡി

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 5 മാര്‍ച്ച് 2020 (14:03 IST)
കൊൽക്കത്ത: മുർഷിദാബാദ് രാംനഗർ സ്വദേശിയായ സുനിൽ കർമകറിന് ലഭിച്ചത് നായയുടെ ചിത്രം അച്ചടിച്ച വോട്ടർ ഐഡി. സംഭവം വിവാദമായതോടെ നിലവിൽ നൽകിയ വോട്ടർ ഐഡി അന്തിമമല്ല എന്ന് പറഞ്ഞ് തടിതപ്പിയിരിക്കുകയാണ് അധികൃതർ. സുനിലിന് പുതിയ വോട്ടർ ഐഡി നനകും എന്നാണ് അധികൃതർ പറയുന്നത്.

വോട്ടർ ഐഡിയിലെ തെറ്റ് തിരുത്താൻ സുനിൽ അപേക്ഷിച്ചിരുന്നു. ഇതേതുടർന്ന് ബുധനാഴ്ച ബ്ലോക്ക് ഡവലെപ്മെന്റ് ഓഫീസിലെത്താൻ അധികൃതർ സുനിലിനോട് പറഞ്ഞിരുന്നു. ഇതബുസരിച്ച് ഓഫീസിലെത്തിയ സുനിൽ ഐഡി കാർഡിലെ ചിത്രം കണ്ട് അമ്പരന്നുപോയി. ഐഡി കാർഡിൽ ഉണ്ടായിരുന്നത് നായയുടെ ചിത്രമാണ് എന്നത് ഉദ്യോഗസ്ഥൻ ശ്രദ്ധിച്ചിരുന്നില്ല.

തന്നെ അപമാനിക്കുന്നതിന് തുല്യമാണിത് എന്നും സംഭവത്തിൽ പരാതി നൽകു എന്നും സുനിൽ പറഞ്ഞു. അതേസമയം സുനിൽ കർമകറിന് നൽകിയ കാർഡ് അന്തിമമല്ല എന്നാണ് അധികൃതരുടെ പക്ഷം. സുനിലിന് പുതിയ കാർഡ് അനുവറദിക്കും. വോട്ടർ ഐഡിയിൽ നായയുടെ ചിത്രം അച്ചടിച്ചുവന്നത് തെറ്റുതന്നെയാണ്. ഓൺലൈനിലൂടെ അപേക്ഷ നൽകിയപ്പോൾ വന്ന അപാകതയാവാം ഇതെന്നാന്നും അധിക്രതർ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :