സജിത്ത്|
Last Modified വ്യാഴം, 21 ജൂലൈ 2016 (11:32 IST)
ഇക്കാലത്ത് ഫേസ്‌ബുക്ക് ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ അതിലുള്ള പല കാര്യങ്ങളെകുറിച്ചും നമ്മള്‍ക്കറിയില്ല. നമ്മള്‍ അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ ഫേസ്‌ബുക്കില്‍ ഉണ്ട്. നിങ്ങളുടെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ എത്ര പേര്‍ നോക്കുന്നുണ്ടെന്ന് അറിയാമോ? അത് അറിയാത്ത എത്രയോ പേര്‍ ഇന്നുണ്ട്. നിങ്ങളുടെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ മറ്റുളളവര്‍ നോക്കുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്നതിനെ കുറിച്ച് നോക്കൂ.
ആദ്യമായി നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ തുറക്കുക. ശേഷം മൗസിലെ റൈറ്റ് ക്ലിക്ക് ചെയ്ത്
വ്യൂ പേജ് സോര്‍സ് എന്നത് തിരഞ്ഞെടുക്കുക. അടുത്തതായി CTRL + F അമര്‍ത്തി ഇനിഷ്യല്‍ ചാറ്റ് തിരഞ്ഞെടുത്ത് എന്റര്‍ അമര്‍ത്തുക. അപ്പോള്‍ ഫേസ്‌ബുക്ക് ഐഡികളുടെ ഒരു ലിസ്റ്റ് തുറന്നു വരുന്നു. അതില്‍ നിന്നും ഒരു ഫേസ്‌ബുക്ക് ഐഡി കോപ്പി ചെയ്ത് നിങ്ങളുടെ യു ആര്‍ എല്‍ അഡ്രസ്സ് ബാറില്‍ നല്‍കി എന്റര്‍ ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ഫേസ്‌ബുക്ക് ചെക്ക് ചെയ്തവരുടെ പ്രൊഫൈല്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്നു.