വാട്ട്‌സാപ്പ് ഉപഭോക്താക്കള്‍ സൂക്ഷിച്ചോളൂ; നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാം !

വാട്ട്‌സാപ്പ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു

whatsapp, bank account, hacking വാട്ട്‌സാപ്പ്, ബാങ്ക് അക്കൗണ്ട്, ഹാക്കിങ്ങ്
സജിത്ത്| Last Modified ശനി, 7 ജനുവരി 2017 (10:33 IST)
ഈ കാലഘട്ടത്തില്‍ വാട്ട്സാപ്പ് ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ വാട്ട്‌സാപ്പ് വഴിയാണ് നമ്മള്‍ പലര്‍ക്കും ഷെയര്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഹാക്കര്‍മാര്‍ക്ക് ഇതൊരു എളുപ്പവഴിയായി മാറുകയാണ്. അതായത് വാട്ട്‌സാപ്പ് മെസേജുകള്‍ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിക്കുന്നു. അതുകൊണ്ടുതന്നെ വാട്ട്‌സാപ്പ് ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ മോഷ്ടിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ഈമെയിലിനേക്കാള്‍ വേഗത്തില്‍ നിമിഷങ്ങള്‍ക്കകം തന്നെ ഒരുപാട് ഉപഭോക്താക്കള്‍ക്കിടയിലേക്ക് ഈ പ്രശസ്ഥമായ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനില്‍ നിന്നും സന്ദേശങ്ങള്‍ വ്യാപിക്കുന്നതാണ്. ഇത്തരത്തില്‍ നിരവധി വ്യാജ സന്ദേശങ്ങള്‍ നമ്മളില്‍ പലര്‍ക്കും എത്താറുമുണ്ട്. നിങ്ങളുടെ മൊബൈലിലേക്ക് ആദ്യം വ്യാജ ലിങ്കുകള്‍ അയക്കുകയാണ് ഹാക്കര്‍മാര്‍ ചെയ്യുക. ഇത് വേഡ് ഡോക്യുമെന്റുകള്‍ പോലെയാണ് നമുക്ക് കാണുക. ഈ ലിങ്ക് തുറക്കുകയാണെങ്കില്‍ നിങ്ങളെ മറ്റൊരു പേജിലേക്ക് പോകും. അവിടെ നിന്നുമാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :