വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 11 നവംബര്‍ 2020 (13:33 IST)
ഡൽഹി: രാജ്യത്ത് അതിവേഗം വളരുന്ന ഒടിടി പ്ലാറ്റ്ഫോമൂകൾക്ക് നിയന്ത്രണം
കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. ഒടിടി പ്ലാറ്റ്ഫോമുകളെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലത്തിന് കീഴിലാക്കി. ഇതോടെ ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾ സർക്കാർ നിയന്ത്രണത്തിലാകും. ഓൺലൈൻ വാർത്താ മാധ്യമങ്ങളെ ഉൾപ്പടെയാണ് ഇത്തരത്തിൽ നിയന്ത്രണത്തിൽ കൊണ്ടുവന്നിരിയ്ക്കുന്നത്.
ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾ സംബന്ധിച്ച് നിരവധി പരാതികൾ കോടതികളിൽ എത്തിയ പശ്ചാത്തലത്തിലാണ് വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി. 'ഓടിടി പ്ലാാറ്റ്ഫോമുകളിലെ കണ്ടന്റുകളെ കുറിച്ച് വ്യപകമായ പരാതികൾ ഉയരുന്നുണ്ട്. 40 ഓളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് കോടതികളുടെ പരിഗണനയിലാണ്' എന്ന് വാർത്താ വിതരണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനായി എന്ത് സംവിധാനമാണ്
കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഇതോടെയാണ് ഒടിടി പ്ലാറ്റ്ഫോമുകളെയും മറ്റു ഓൺലൈൻ മാധ്യമങ്ങളെയും നിരീക്ഷിയ്ക്കുന്നതിന് സംവിധാനം ഒരുക്കാൻ കേന്ദ്രം തീരുമാനിച്ചത്.