അനുബന്ധ വാര്‍ത്തകള്‍
- മൌത്ത് വാഷ് ഉപയോഗിക്കാറുണ്ടോ ? എങ്കിൽ നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ് !
- ജാൻവിയുടെ അഴകിന് പിന്നിലെ രഹസ്യം ഈ ഫിറ്റ്നസ് കാര്യങ്ങളാണ് !
- പല്ലുവേദന അകറ്റാം, ഇതാ ചില നാട്ടു വിദ്യകൾ !
- 'എഞ്ചിനിയറായിരുന്ന സ്വന്തം മകനെ ബലി നൽകി, ഇനിയും നരബലി നടത്താൻ അനുവാദം നൽകണം'; ആവശ്യവുമായി സ്വയം പ്രഖ്യാപിത ആൾദൈവം !
- മൃതദേഹത്തിൽ ലൈംഗിക അതിക്രമം, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
വാട്ട്സ്‌ആപ്പിനും ഫെയ്‌സ്ബുക്കിനും വെല്ലുവിളി സൃഷ്ടിക്കാൻപോലുമായില്ല, ഒടുവിൽ ഗൂഗിൾ പ്ലസ് സേവനം അവസാനിപ്പിച്ച് മടങ്ങുന്നു !
ഉപയോക്താക്കൾ കുറഞ്ഞ സാഹചര്യത്തിൽ ഗൂഗിൾ പ്ലസ് സേവനം അവസാനിപ്പികാൻ തീരുമാനെമെടുത്ത് ഗൂഗിൾ. ഇതു സംബന്ധിച്ച് കമ്പനി ഔദ്യോഗികകായ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഏപ്രിൽ രണ്ട് വരെ മാത്രമേ ഗൂഗിൾ പ്ലസ് പ്രവർത്തിക്കു എന്ന് കമ്പനി വ്യക്തമാക്കി.
ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവ് വന്നതോടെ കഴിഞ്ഞ സെപ്തംബറിൽ തന്നെ ഗൂഗിൾ പ്ലസ് സേവനം നിർത്തുന്നതിനായി തീരുമാനം എടുത്തിരുന്നു. ഉപയോക്താക്കൾ കുറഞ്ഞത് കൂടാതെ സാങ്കേതിക തകരാറുകളും ഗൂഗിൾ പ്ലസ് അക്കൌണ്ടുകൾ നേരിട്ടിരുന്നു. നിലവിൽ 5 കോടി ഉപയോക്താക്കളാണ് ഗൂഗിൾ പ്ലസിനുള്ളത്.
ഫെയ്‌സ്ബുക്ക് ലോകം മുഴുവം സജീവമായി നിൽക്കുമ്പോഴാണ് സോഷ്യൽ മീഡിയ രംഗത്തേക്ക് ഗൂഗിൾ പ്ലസ് കടന്നു വരുന്നത്. എന്നാൽ ഒരു ഘട്ടത്തിൽ പോലും ഫെയ്സ്ബുക്കിനോ, വാട്ട്സ്‌ആപ്പിനോ പിന്നീട് തരംഗമായ മറ്റു സാമൂഹ്യ മാധ്യമങ്ങൾക്കോ വെല്ലുവിളി ഉയർത്താൻ ഗൂഗിൾ പ്ലസിന് സാധിച്ചിരുന്നില്ല.