കമ്പ്യൂട്ടറിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ വയര്‍ലെസ്സ് ഇന്റര്‍നെറ്റ് കണക്ഷനാക്കി മാറ്റാന്‍ സാധിക്കുമോ?

ഫൈവ് എന്ന ഒരു സോഫ്റ്റ്‌വയര്‍ ഉപയോഗിച്ചാണ് വൈഫൈ കണക്ടിവിറ്റിയുളള ലാപ്‌ടോപ്പ് ഒരു റൗട്ടറായി ഉപയോഗിക്കുന്നത്.

computer, internet, wifi, WIFI Router കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, വൈഫൈ, വൈഫൈ റൂട്ടര്‍
സജിത്ത്| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (11:54 IST)
നെറ്റ്‌വര്‍ക്ക് കേബിള്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റു കമ്പ്യൂട്ടറിലും ഡിവൈസിലും വയര്‍ലെസ്സ് ഇന്റര്‍നെറ്റ് കണക്ഷനാക്കി മാറ്റാന്‍ സാധിക്കുമോ? അല്ലെങ്കില്‍ വിന്‍ഡോസ് കമ്പ്യൂട്ടര്‍ വൈഫൈ റൂട്ടര്‍ പോലെ റണ്‍ ചെയ്യാന്‍ സാധിക്കുമോ? പല ആളുകള്‍ക്കും അറിയാത്ത കാര്യമാണ് ഇത്. എന്നാല്‍ ഇനി ധൈര്യമായി പറഞ്ഞോളൂ അത് സാധിക്കുമെന്ന്. എങ്ങനെയാണ് കമ്പ്യൂട്ടറിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ വൈഫൈ ഉപയോഗിച്ച് ഷെയര്‍ ചെയ്യാമെന്നു നോക്കാം

ഫൈവ് എന്ന ഒരു സോഫ്റ്റ്‌വയര്‍ ഉപയോഗിച്ചാണ് വൈഫൈ കണക്ടിവിറ്റിയുളള ലാപ്‌ടോപ്പ് ഒരു റൗട്ടറായി ഉപയോഗിക്കുന്നത്. ആദ്യമായി മൈ വൈഫൈ റൂട്ടര്‍(My Router) എന്ന പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങളുടെ ലാപ്‌ടോപ്പില്‍ വൈഫൈ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെങ്കില്‍ അത് ഷെയര്‍ ചെയ്യാന്‍ സാധിക്കില്ല.

ഒന്നുകില്‍ യുഎസ്‌ബി അല്ലെങ്കില്‍ ലാന്റ് കേബിള്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് മാത്രമേ ഷെയര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. പ്രോഗ്രാം റണ്‍ ചെയ്യുന്ന സമയത്ത് ഹോട്ട് സ്പോട്ട് നയിം (Hotspot Name) എന്ന ഭാഗത്ത്
നെറ്റ്‌വര്‍ക്കിന് ഒരു പേരു നല്‍കണം. അതിനുശേഷം പാസ്‌വേഡിന്റെ സ്ഥാനത്ത് എട്ട് ആക്ഷരമുളള ഒരു പാസ്‌വേഡ് നല്‍കുക.

ഇത്രയും ചെയ്തതിനു ശേഷം സ്റ്റാര്‍ട്ട് എന്നതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോര്‍ട്ടബിള്‍ ഡിവൈസസ്സ് ഓണ്‍ ചെയ്യുക. ഇതില്‍ അതേ പാസ്‌വേഡ് തന്നെ കൊടുക്കണം. നിങ്ങള്‍ക്ക് ഫോണിലോ മറ്റേതെങ്കിലും ഡിവൈസിലോ ഇന്റെര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :