സൂര്യകുമാറിനെ കോപ്പി ചെയ്യാൻ ശ്രമിക്കാറുണ്ട്, ഇന്ന് വരെ പറ്റിയിട്ടില്ല: നെഹാൽ വദേര

അഭിറാം മനോഹർ| Last Modified ബുധന്‍, 10 മെയ് 2023 (15:08 IST)
ഐപിഎല്ലിൽ ഇന്നലെ ആർസിബിക്കെതിരെ നടന്ന നിർണായകമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ഇഷാൻ കിഷൻ സൂര്യകുമാർ യാദവ് എന്നിവർക്കൊപ്പം മികച്ച പ്രകടനമാണ് പുതുമുഖ താരമായ നെഹാൽ വദേര പുറത്തെടുത്തത്. തുടർച്ചയായി ലഭിച്ച അവസരങ്ങളിൽ അർധശതകം നേടാനായതിൽ സന്തോഷമുണ്ടെന്ന് വദേര പറഞ്ഞു.

അവസാനം വരെ ബാറ്റ് ചെയ്യുകയാണെങ്കിൽ ടീമിനായി ഫിനിഷിംഗ് റോൾ ചെയ്യാമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. സൂര്യകുമാർ ടോപ് ക്ലാസ് പ്ലെയറാണെന്നും അദ്ദേഹത്തിൻ്റെ പല ഷോട്ടുകളും കോപ്പി ചെയ്യാൻ ശ്രമിക്കാറുണ്ടെങ്കിലും അതിന് സാധിക്കാറില്ലെന്നും താരം കൂട്ടിചേർത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :