വാട്സ്ആപ്പ് വെരിഫിക്കേഷൻ ആക്ടിവേറ്റ് ചെയ്തോ? സൂക്ഷിച്ചോളൂ... ഒരു കിടിലന്‍ പണി കിട്ടാന്‍ പോകുന്നു !

വാട്സ് ആപ്പ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്ടിവേറ്റ് ചെയ്തവർ ജാഗ്രതൈ...

സജിത്ത്| Last Modified ശനി, 11 ഫെബ്രുവരി 2017 (15:41 IST)
ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ടു സ്റ്റെപ്പ് വേരിഫിക്കേഷന് മുന്നറിയിപ്പുമായി ടെക് വിദഗ്ദര്‍. വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതോടെ ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തിയാവുമെന്നും വാട്‌സ്ആപ്പ് കുടുതല്‍ സുരക്ഷിതമാകുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതോടു കൂടി ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും
ടെക് വിദഗ്ദര്‍ നല്‍കുന്നുണ്ട്.

ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്ത്കഴിഞ്ഞ ശേഷം പാസ് കോഡ് മറന്നുപോകുകയാണെങ്കില്‍ വീണ്ടും വെരിഫൈ ചെയ്യണമെങ്കില്‍ നിങ്ങളുടെ ഇ മെയില്‍ അഡ്രസ് ആവശ്യമാണ്. പാസ് കോഡ് മറന്നുപോകുകയും ബാക്കപ്പ് ഇമെയില്‍ ലഭിയ്ക്കാതിരിക്കുകയും ചെയ്താല്‍ ഏഴ് ദിവസത്തിനുള്ളില്‍ വാട്‌സ്ആപ്പ് വീണ്ടും വെരിഫൈ ചെയ്യാന്‍ സാധിക്കില്ലെന്നും അതോടെ ഈ ദിവസങ്ങളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ടെക് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അതേസമയം, വാട്‌സ്ആപ്പ് ഉപയോഗിച്ച് 30 ദിവസത്തിന് ശേഷം പാസ് കോഡില്ലാതെ വീണ്ടും വെരിഫൈ ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ ആ അക്കൗണ്ട് ഡിലീറ്റ് ആകുമെന്നും വിദഗ്ദര്‍ പറയുന്നു. എന്നാല്‍ വേരിഫിക്കേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ഉടന്‍ തന്നെ പുതിയ അക്കൗണ്ട് ക്രിയേറ്റ് ആകുമെന്നും പഴയ ചാറ്റുകള്‍ നഷ്ടപ്പെടുമെന്നും അവര്‍ അറിയിച്ചു. ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്ടിവേറ്റ് ചെയ്യുന്നതോടെ വാട്സ്ആപ്പിൽ സ്ഥിരമായി പോപ്പ് അപ്പ് മെസേജുകളും വന്നുകൊണ്ടിരിയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :