ആശുപത്രിയിൽ എത്തിക്കും മുമ്പേ ജയലളിത മരിച്ചിരുന്നു, മരണം മറച്ചു വെച്ച അപ്പോളോ ത്രിശങ്കുവിൽ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോക്‌ടർ
ആശുപത്രിയിൽ എത്തിക്കും മുമ്പേ ജയലളിത മരിച്ചിരുന്നു, മരണം മറച്ച് വെച്ചത് അപ്പോളോ അധികൃതർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്‌ടർ
aparna shaji|
Last Modified ശനി, 11 ഫെബ്രുവരി 2017 (11:38 IST)
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ആശുപത്രിയിലെത്തും മുമ്പേ ജയലളിത മരിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് അപ്പോളോ ആശുപത്രിയില്‍ മുന്‍ ഡോക്ടറും രംഗത്ത്. ഇതോടെ തമിഴ്നാട് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ ധൃതി പിടിക്കുന്ന ശശികല നടരാജൻ വെള്ളംകുടിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്.
രോഗബാധിതയായതിനെ തുടർന്ന് ജയലളിതയെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പേ അവർ മരിച്ചിരുന്നെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഡോക്ടറുടെ ഈ ഞെട്ടിയ്ക്കുന്ന തുറന്ന് പറച്ചില്‍ പുറത്ത് വരുന്നത്. മരണം മറച്ചു പിടിച്ച അപ്പോളോ ആശുപത്രിയും ഇനി മറുപടി പറയേണ്ടിവരും. ഡോക്ടറുടെ വെളിപ്പെടുത്തലുകൾ പുറത്തായതോടെ അപ്പോളോ ആശുപത്രി ത്രിശങ്കുവിൽ ആയിരിക്കുകയാണ്.
സംഭവദിവസം അത്യാഹിത വിഭാഗത്തില്‍ ജോലി നോക്കുകയായിരുന്ന ഡോ. രാമസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെന്നൈയിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ നാഡിമിഡിപ്പുകള്‍ നിലച്ചിരുന്നു. എങ്കിലും ആശുപത്രി അധികൃതര്‍ അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും അവര്‍ തുറന്നടിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനിടയില്‍ അസുഖത്തിന് ശമനമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 20 ദിവസത്തിനകം ചെന്നൈ മറീന ബീച്ചിലുള്ള എംജിആര്‍ സമാധിക്കടുത്ത് പണികള്‍ ആരംഭിച്ചതായി ഡോക്ടര്‍ ചൂണ്ടിക്കാണിച്ചു. ആശുപത്രിയുടെ ഈ പ്രവര്‍ത്തികള്‍ സഹിക്കാതെ താന്‍ അവിടെ നിന്നും രാജി വയ്ക്കുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
ജയയുടെ കവിളുകളില്‍ കണ്ട തുളകള്‍ എംബാം ചെയ്തതിന് തെളിവാണെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ ശശികലയുടെ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാവുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഒരിക്കൽ പോലും അമ്മയെ കാണിക്കാൻ ശശികല അനുവദിച്ചിരുന്നില്ലെന്ന് പനീർസെൽവം ആരോപിച്ചിരുന്നു. ഇതോടെ ശശികലയുടെ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാവുകയാണ്.