ഫ്ലിപ്കാര്‍ട്ടും സ്മാര്‍ട്ടായി

ഫ്ലിപ്കാര്‍ട്ട്,ടാബ്ലറ്റ്
മുംബൈ| VISHNU.NL| Last Modified വെള്ളി, 27 ജൂണ്‍ 2014 (16:21 IST)
ഇ കൊമേഴ്സ് രംഗത്തെ പ്രമുഖരായ ആമസോണ്‍ സ്മാര്‍ട്ട് ഫോണിറക്കി ആളെ ഞെട്ടിച്ചതിനു പിന്നാലെ ഇ കൊമേഴ്സിലെന്‍ അതികായനായ ഫ്ലിപ്കാര്‍ട്ട് സ്വന്തം ടാബ്ലറ്റ് പുറത്തിറക്കാനൊരുങ്ങുന്നു. ഫ്ലിപ്കാര്‍ട്ടിന്റെ ഇലക്ട്രോണിക്സ് വിഭാഗമായ ഡിജിഫ്ലിപ് ആണ് ടാബ്ലറ്റ് പുറത്തിറക്കുക.

പ്രോ എക്സ് ടി 712 എന്ന് പേരിട്ട ടാബിന്റെ വില 9,999 രൂപയാണ്. വമ്പന്‍ വില്‍പ്പനയില്‍ കണ്ണുവച്ച് മൊബൈല്‍ ആപ്ളിക്കേഷനിലൂടെ 5300വരെയുള്ള ഷോപ്പിങ്ങ്, ഫ്ലിപ്കാര്‍ട്ട് ഫസ്റ്റിന്റെ ഒരു മാസത്തെ സബ്സ്ക്രിപ്ഷന്‍, 1199 രൂപ വിലയുള്ള ബ്ലൂടൂത്ത് ഹെഡ്സെറ്റ് എന്നിവ അടക്കം നിരവധി ആനുകൂല്യങ്ങളും കമ്പനി മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഡ്യുവല്‍ സിം സപ്പോര്‍ട്ട് ചെയ്യുന്ന കോളിങ്ങ് ടാബില്‍ തല്‍ക്കാലം 4.2.2 ജെല്ലിബീന്‍ ഒഎസാണുള്ളത്. 7 ഇഞ്ച് ഐപി‌എസ് ഹൈ ഡെഫനിഷന്‍ ഡിസ്പ്ളേ, 1.3ജിഗാഹെട്സ് ക്വാഡ്കോര്‍ മീഡിയടെക് പ്രോസസര്‍,1 ജിബി റാം, 16 ജിബി ഇന്‍ബില്‍സ്റ്റ് സ്റ്റോറേജ് എന്നിവയാണുള്ളത്. 32 ജിബിവരെ മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കാം.

ഫ്ളാഷോട് കൂടിയ 5 എംപി ഓട്ടോഫോക്കസ് ക്യാമറ, സെക്കന്‍ഡറി 2 എംപി ഫ്രണ്ട്ഫേസിങ്ങ് ക്യാമറയും ഇതിന്റെ പ്രത്യേകതയാണ്. 3000mAh ബാറ്ററി 8 മണിക്കൂര്‍ ടോക്ക്ടൈമും 168 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ ടൈമും കമ്പനി വാഗ്ദാനം ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :