ഫൗജിയുടെ പുതിയ ട്രെയിലർ പുറത്ത്, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; വീഡിയോ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 4 ജനുവരി 2021 (13:37 IST)
പബ്ജിയ്ക്ക് ബദലായി ഒരുക്കിയ ഇന്ത്യൻ ഗെയിം ഫൗജി ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്യുമെന്ന് ഫൗജിയുടെ നിർമ്മാതാക്കളായ എൻകോr ഗെയിംസ്. ജനുവരി മൂന്നിന് പുറത്തുവിട്ട പുതിയ ട്രെയിലറിലാണ് കമ്പനി റിപ്പബ്ലിക് ദിനത്തിൽ ഫൗജിയുടെ വരവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഡിസംബറിൽ തന്നെ ഗെയിമിനായുള്ള പ്രി രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ഒരു ലക്ഷത്തിൽപരം പ്രി രജിസ്ട്രേഷൻ സ്വന്തമാക്കി ഫൗജി റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു.

പബ്ജിയ്ക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഫൗജിയുടെ വരവ് പ്രഖ്യാപിയ്ക്കപ്പെട്ടത്. എന്നാൽ കുറച്ചുകലമായി തന്നെ ഗെയിം ഒരുക്കാൻ പദ്ധതി ഉണ്ടായിരുന്നു എന്നും. ഫൗജിയെ പബ്ജിയുമായി താരതമ്യം ചെയ്യരുതെന്നും എന്‍‌കോര്‍ ഗെയിംസ് സഹസ്ഥാപകന്‍ വിശാല്‍ ഗൊണ്ടാല്‍ പറയുന്നു. പബ്ജിയില്‍ നിന്ന് വ്യത്യസ്തമായി, ഫൗജിയില്‍ ബാറ്റില്‍ റോയല്‍ മോഡുകള്‍ക്ക് പകരമായി എപ്പിസോഡ്, മിഷൻ മോഡുകളായിരിയ്ക്കും ഉണ്ടാവുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :