വമ്പൻ മാറ്റത്തിനൊരുങ്ങി ഫെയ്‌സ്‌ബുക്ക്, ബ്രാൻഡ് നെയിം മാറിയേക്കും, പ്രഖ്യാപനം അടുത്ത ആഴ്‌ച്ച

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (12:08 IST)
സാമൂഹിക മാധ്യമ ഭീമനായ ഫെയ്‌സ്‌ബുക്ക് അതിന്റെ ബ്രാൻഡ്‌നെയിം മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഫെയ്‌സ്‌ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയതായാണ് റിപ്പോർട്ട്.ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനം മെറ്റാവേഴ്‌സ് അടക്കമുള്ള മറ്റ് സങ്കേതികതകളിലേക്ക് വ്യാപിപിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

യുഎസ് ടെക്‌നോളജി ബ്ലോഗ് ആയ വെര്‍ജാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 28-ന് നടക്കുന്ന ഫെയ്‌സ്ബുക്കിന്റെ വാര്‍ഷിക കണക്ട് കോൺഫറൻസിൽ സക്കർബർഗ് പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്.പേര് മാറ്റത്തോടെ ഫെയ്‌സ്ബുക്ക് ആപ്പ് അതിന്റെ മാതൃകമ്പനിക്ക് കീഴിലാകും. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ഒക്കുലസ് തുടങ്ങിയ അവരുടെ സേവനങ്ങളും ഈ മാതൃകമ്പനിയ്ക്ക് കീഴിലാവും.

സ്മാർട്ട്‌ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉത്‌പന്നങ്ങളുടെ നിർമാണത്തിലേക്കും സക്കർബർഗ് കടക്കാൻ ആഗ്രഹിക്കുന്നതായാണ് വിവരം. അതേസമയം പേരുമാറ്റത്തെ പറ്റി ഫെയ്‌സ്‌ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :