aparna shaji|
Last Modified തിങ്കള്‍, 8 മെയ് 2017 (10:30 IST)
ആപ്പിളിന്റെ പുതിയ ഫോൺ ഐഫോൺ 8നെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ടെക് ലോകത്ത് നിറഞ്ഞ് നിൽക്കുന്നത്. ഐഫോൺ 8 ഉടൻ വിപണിയിലേക്ക് എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു, എന്നാൽ ആപ്പിൾ ഐഫോണിന്റെ ആരാധകർക്ക് നിരാശ നൽകുന്ന റിപോർട്ടുകളാണ് പുറത്തുവരുന്നത്. ഐഫോൺ 8ന്റെ ലോഞ്ചിങ് വൈകുമെന്നാണ് റിപ്പോർട്ടുകൾ.
വയർലെസ് ചാർജിങ്, ടച്ച് ഐ. ഡി, എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ പോലുള്ള നൂതന സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ ഐഫോൺ 8. വിവിധ ടെക് വെബ്സൈറ്റുകൾ നൽകുന്ന റിപ്പോർട്ടുകളനുസരിച്ച് 2018ൽ മാത്രമേ പുതിയ ഐഫോണിന്റെ ലോഞ്ചിങ് ഉണ്ടാവു എന്നാണ് സൂചന.
അതേസമയം, നിലവിലെ റിപ്പോർട്ടുകൾ പൂർണമായും വിശ്വസിക്കാൻ സാധിമല്ലെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. സാംസങ് അവരുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ്-8 വിപണിയിൽ പുറത്തിറക്കിയിരുന്നു. ഗാലക്സി എസ്8നോട് മൽസരിക്കാൻ ശക്തമായ മോഡലില്ലാതെ വിഷമിക്കുകയാണ് ആപ്പിൾ. ഈ സാഹചര്യത്തിൽ ഐഫോൺ 8ന്റെ വരവ് വൈകിപ്പിക്കില്ലെന്നും സൂചനകൾ ഉണ്ട്.