20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ

പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ; ചെലവ് 1000 കോടി

aparna shaji| Last Modified ഞായര്‍, 7 മെയ് 2017 (16:39 IST)
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിലൂടെ (കെ–ഫോൺ) പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ. ഈ പദ്ധതിയുടെ രൂപരേഖ തയാറായി. കിഫ്ബിയാണു പദ്ധതിക്കായി പണം കണ്ടെത്തുന്നത്. 1,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു മേയ് 31നു ചേരുന്ന കിഫ്ബി യോഗത്തിൽ ഭരണാനുമതി നൽകും.

നിശ്ചിത വരുമാന പരിധിക്കു താഴെയുള്ളവർക്കു സൗജന്യമായും അല്ലാത്തവർക്കു കുറഞ്ഞ ചെലവിലും ഇന്റർനെറ്റ് കണക്‌ഷൻ ലഭിക്കും. കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്കു സമാന്തരമായി സൃഷ്ടിക്കുന്ന പുതിയ ഒപ്റ്റിക്കൽ ഫൈബർ പാതയിലൂടെയാണ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :