17,000 രൂപ വിലക്കിഴിവ്, ഐഫോൺ XR കുറഞ്ഞ വിലക്ക് സ്വന്തമാക്കാം !

Last Updated: ചൊവ്വ, 23 ജൂലൈ 2019 (17:01 IST)
ആപ്പിൾ ഐഫോൺ XR ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് ഇപ്പോൾ ആപ്പിൾ 17000രൂപയുടെ വിലക്കുറവാണ് ഐഫോൺ എക്സ് ആറിന് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിൾ നൽകുന്ന വിലക്കുറവിന് പുറമെ എസ്‌ബിഐ കാർഡ് ഉപയോഗിച്ച് പർചേസ് ചെയ്യുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുന്നതോടെയാണ് വലിയ വിലക്കുറവിൽ ഫോൺ സ്വന്തമാക്കാൻ അവസരം ഒരുങ്ങുന്നത്.

ഇതോടെ ഐഫോൺ എക്സ് ആറിന്റെ കുറഞ്ഞ വേരിയന്റായ 64ജി ബി സ്റ്റോറേജ് വേരിയന്റ് 59,000 രൂപക്കും, 128 ജിബി സോറേജ് ഉയർന്ന പതിപ്പ് 64000രൂപക്കും സ്വന്തമാക്കാൻ സാധിക്കും. എന്നാൽ ഈ ഓഫർ ഓൻലൈൻ വഴി ലഭ്യമയിരിക്കില്ല. ആപ്പിളിന്റെ അംഗീകൃത ഷോറൂമുകളീൽനിന്നും ഫോൺ വാങ്ങുന്നവർക്ക് മാത്രമേ വിലക്കിഴിവ് ലഭ്യമാകൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :