ഞാൻ കാരണം അങ്ങനെ കങ്കണക്ക് മൈലേജ് ലഭിക്കേണ്ട: തുറന്നടിച്ച് തപ്‌സി പന്നു !

Last Updated: ചൊവ്വ, 23 ജൂലൈ 2019 (13:47 IST)
കങ്കണ റണാവത്തിന്റെ സഹോദരിയും മാനേജറുമായ രംഗോലി ചന്ദേൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ തപ്സി പന്നു. കങ്കണയും തപ്സി പന്നുവും ഒരുമിച്ചഭിനയിച്ച ജെഡ്‌മെന്റൽ ഹെ ക്യാ എന്ന ചിത്രത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ വാദപ്രതിവാദങ്ങൾ ഉണ്ടായത്.

സിനിമയെ കുറിച്ച് തപ്സി പങ്കുവച്ച ട്വീറ്റിൽ കങ്കണയുടെ പ്രകടനത്തെ കുറിച്ച് പരാമർശിക്കുന്നില്ല എന്നതാണ് രംഗോലിയെ ചൊടിപ്പിച്ചത്. തപ്സിയെപ്പോലെ സ്വജന പക്ഷപാതമുള്ള ബോളിവുഡ് താരങ്ങൾ കങ്കണയെ മാനിക്കില്ലെന്നും ചുരുണ്ട മുടി വളർത്തി തപ്സി കങ്കണയെ അനുകരിക്കാൻ ശ്രമിക്കുകയാണ് എന്നുമായിരുന്നു രംഗോലിയുടെ വിമർശനം.

സ്വജന പക്ഷപാതം എന്ന് പറഞ്ഞ് എന്നെ വിമർശിക്കാൻ കങ്കണക്ക് ആവില്ല. ഞാനും ഏറെ കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയത്. സിനിമയിലെ എന്റെ സുഹൃത്തുക്കൾ ഒരുപാട് പേർ അവർക്ക് മറുപടിയുമായി വന്നതാണ് ആവരെ ഞാൻ എതിർത്തു, ഞാൻ കാരണം കങ്കണക്കും രംഗോലിക്കും അനാവശ്യമായ മൈലേജ് ലഭിക്കേണ്ട. .

ചുരുണ്ട് മുടി വളർത്തി ഞാൻ കങ്കണയെ അനുകരിക്കുകയാണ് എന്നാണ് രംഗോലിയുടെ മറ്റൊരു ആരോപണം. ചുരുണ്ട് മുടിക്കെന്താ പകർപ്പവകാശം വല്ലതുമുണ്ടോ ? ഞാൻ ജനിച്ചത് ഇങ്ങനെയണ് തപ്സി പറഞ്ഞു. ആ സഹോദരിമാരോട് തർക്കിക്കാൻ താനില്ലെന്നും തന്റെയും അവരുടെയും ഭാഷകൾ തമ്മിൽ ചേർന്നുപോകില്ലെന്നും തപ്സി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :