ക്രിപ്‌റ്റോകറൻസിയും എൻഎഫ്‌ടിയും നികുതിവലയിൽ, ജിഎസ്‌ടിയും ബാധകമാകും

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (22:01 IST)
ക്രിപ്‌റ്റോകറൻസി, എൻഎഫ്ടി എന്നിവ വ്യാപകമായതോടെ ബ്ലോക്ക്‌ചെയിൻ സംവിധാനമൊട്ടാകെ നികുതി വലയിൽ കൊണ്ടുവരാൻ സർക്കാർ ശ്രമം തുടങ്ങി. വാണിജ്യാവശ്യത്തിനായുള്ള ബ്ലോക്ക്‌ചെയിൻ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള കാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നത്.

ക്രിപ്‌റ്റോകറൻസികൾ ഉൾപ്പടെയുള്ളവയിലെ ഇടപാടുകൾ നിയന്ത്രിക്കുന്നതിനും രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതിനുമുള്ള നിർദിഷ്ട് ബില്ല് സർക്കാരിന്റെ പരിഗണനയിലുണ്ട്. ഈ ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിപ്‌റ്റോകറന്ദികൾക്ക് ജിഎസ്‌ടി ചുമത്തുന്നതിനൊപ്പം എൻഎഫ്ടികളിന്മേൽ വരുമാനനഷ്ടമുണ്ടാകാതരിക്കാനായി ഇതേക്കുറിച്ച് പഠിക്കാൻ ടാക്‌സ് റിസർച്ച് യൂണിറ്റിനെ ചുമതലപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്.

ഇതോടെ കൈമാറ്റം,സൂക്ഷിപ്പ്,വിതരണം,ഇടപാട് എന്നിവയെല്ലാം സേവനങ്ങളായി കണക്കാക്കപ്പെടും. ക്രിപ്‌റ്റോ ഇടപാടുകൾ വ്യാപകമായതോടെ 2018ൽ സമാനമായ നികുതി സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർക്കാർ ആലോചിച്ചിരുന്നു.രാജ്യത്ത് യുവാക്കളിൽ വലിയോരു വിഭാഗം ക്രിപ്റ്റോയിൽ നിക്ഷേപം നടത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :