അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 നവംബര്‍ 2021 (21:40 IST)
ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനീസ് വനിതയായി വാങ് യാപിങ്. ചൈനയുടെ ഷെന്‍ഷൗ-13 ബഹിരാകാശ ദൗത്യത്തിലെ അംഗമാണ് വാങ്.
ഷെന്‍ഷൗ 13 ദൗത്യത്തിലെ ബഹിരാകാശ യാത്രികര്‍ ഞായറാഴ്ച്ചയാണ് ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിന്റെ മൊഡ്യൂളായ ടിയാന്‍ഹെയിലേക്ക് തങ്ങളുടെ ആദ്യത്തെ നടത്തം നടത്തിയത്.ചൈനീസ് ഭാഷയില്‍ ദൈവിക പാത്രം എന്നര്‍ഥമുള്ള ഷെന്‍ഷൗ-13, ഷായ്‌യുടെയും വാങിന്റെയും രണ്ടാമത്തെയും യേ ഗുവാങ്ഫുവിന്റെ ആദ്യത്തേയും ബഹിരാകാശ ദൗത്യമാണ്.
ബഹിരാകാശ യാത്ര നടത്തുന്ന
രണ്ടാമത്തെ ചൈനീസ് വനിതയാണ് വാങ്.