ഫോണിൽ എടുക്കുന്ന 2D ചിത്രങ്ങൾ ഇനി സിനിമാറ്റിക് 3D ആക്കി മാറ്റാം, ഗൂഗിൾ ഫോട്ടോസിൽ പുതിയ ഫീച്ചർ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (13:46 IST)
ഉപയോക്താക്കളെ ഏറെ ആകർഷിയ്ക്കാൻ പോകുന്ന മികച്ച ഫീച്ചറുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഗൂഗിൾ ഫോട്ടോസ്. 3D ഫോട്ടോസ് ഉണ്ടാക്കുക എന്നത് ഇനി ഏതൊരാൾക്കും സാധിയ്ക്കുന്ന കാര്യമായി മാറും. നമ്മുടെ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് പകർത്തുന്ന 2D ചിത്രങ്ങളെ സിനിമാറ്റിക് 3D ആക്കി മാറ്റുന്ന ഫീച്ചറാണ് ഗൂഗിൾ ഫോട്ടോസ് പുതിതായി അവതരിപ്പിച്ചിരിയ്ക്കുന്നത്. 'സിനിമാറ്റിക് ഫോട്ടോസ്' എന്നാണ് ഈ ഫീച്ചറിന് ഗൂഗിൾ പേര് നൽകിയിരിയ്ക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെയാണ് ഗൂഗിൾ ഫോട്ടോസ് ഇത് സാധ്യമാക്കുന്നത്. ക്യാമറയി പകർത്തുന്ന ചിത്രങ്ങളുടെ ഡെപ്ത് തിർച്ചറിഞ്ഞ് ആ ചിത്രത്തിന്റെ 3D റപ്രസന്റേഷൻ പതിപ്പ് ഉണ്ടാക്കുകയും, അതിനോടൊപ്പം വെർച്വൽ ക്യാമറയുടെ സഹായത്തോടെ ആ ചിത്രത്തിന് ഒരു പാനിങ് മൂവ്മെന്റും നൽകുന്നു. ഇതോടെ 2D ചിത്രം 3D യുടെ ഭാവം കൈവരിയ്ക്കുകയായി. ഗിഫ് ഫോർമാറ്റിലായിരിയ്ക്കും 3D ചിത്രങ്ങൾ ഉപയോക്താക്കൾക്ക് ലഭിയ്ക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :