ഇന്ത്യ രക്ഷപ്പെടണം എങ്കിൽ രാഹുൽ ദ്രാവിഡിനെ ഉടൻ ഓസ്ട്രേലിയയിലേയ്ക്ക് അയയ്ക്കൂ... !

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (11:45 IST)
ടെസ്റ്റ് ചരിത്രത്തിലെ തനെ ഏറ്റവും കുറഞ്ഞ സ്കോർ എടുത്താണ് ഇന്ത്യൻ നിര ആദ്യ ടെസ്റ്റിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയത്. നിശ്പ്രയാസം ഓസ്ട്രേലിയൻ ബൗളർമാർ ഇന്ത്യയുടെ ലോകോത്തര താരങ്ങളെ കൂടാരം കയറ്റി. ഈ അവസ്ഥയിൽ ഇന്ത്യ രക്ഷപ്പെടണം എങ്കിൽ ഇതിഹാസ താരം രാഹുൽ ദ്രാവിഡിനെ ഓസ്ട്രേലിയയിലേയ്ക്ക് അയയ്ക്കണം എന്ന് മുൻ ഇന്ത്യൻ താരം ദിലീപ് വെങ് സർക്കാർ. ഇത്തരം ഒരു സാഹചര്യത്തിൽ ഇന്ത്യയെ രക്ഷിയ്ക്കാൻ ദ്രാവിഡിനോളം മറ്റൊരു താരത്തിനും സാധിയ്ക്കില്ല എന്ന് ദിലീപ് വെങ് സർക്കാർ പറയുന്നു.

'ബിസിസിഐ ദ്രാവിഡിനെ ഉടന്‍തന്നെ ഓസ്ട്രേലിയയിലേയ്ക്ക്​അയക്കണം. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്ന്​ഉപദേശിക്കാന്‍ ​ദ്രാവിഡിനേക്കാള്‍ മികച്ച മറ്റൊരാളില്ല. അദ്ദേഹത്തിന്റെ സാനിധ്യം നെറ്റ്​സില്‍ ഇന്ത്യക്ക്​വലിയ കരുത്താകും. രണ്ടാഴ്ച ക്വാറന്‍റീനില്‍ കഴിയേണ്ടി വന്നാലും ജനുവരി 7ന്​സിഡ്നിയില്‍ നടക്കുന്ന മൂന്നാംടെസ്റ്റിന്​മുൻപ്​ദ്രാവിഡിന്​ടിമിനൊപ്പം ചേർന്ന് ആവശ്യമായ നിർദേശങ്ങൾ നൽകാനാകും' ദിലീപ് വെങ് സർക്കാർ പറഞ്ഞു.


അഡ്‌ലെയ്ഡിൽ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ വെറും 36 റൺസ് എടുത്താണ് ഇന്ത്യ പുറത്തായത്. ഞെട്ടിയ്കുന്ന പരാജയമായിരുന്നു ഇത്. രണ്ടാം ഇന്നിങ്സിൽ ഒരു ഇന്ത്യൻ താരത്തിന് പോലും രണ്ടക്കം തികയ്ക്കാൻ സാധിച്ചില്ല. ഇതോടെ ഇന്ത്യയെ എട്ട് വിക്കറ്റിന് ഓസ്ട്രേലിയ തകർത്തെറിഞ്ഞു. ഇനിയുള്ള ടെസ്റ്റിൽ വിരാട് കോഹ്‌ലി ഉണ്ടാകില്ല. മാത്രമല്ല സ്റ്റാർ പേസർ മുഹമ്മദ് ഷമിയ്ക്ക് പരിക്കേറ്റതും ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യയ്ക്ക് കനത്ത. തിരിച്ചടിയാകും. പരാജയങ്ങളെ തുടർന്ന് പരിശീലക സ്ഥാനത്തുനിന്നും രവിശാസ്ത്രിയെ മാറ്റണം എന്ന ആവശ്യം ശക്തമാകുന്നുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :