അതിർത്തികൾ അടച്ച് സൗദി, എല്ലാ യാത്രാ മാർഗങ്ങൾക്കും വിലക്ക്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (11:07 IST)
റിയാദ്: ബ്രിട്ടണിൽ അതി വ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വൈറസിന്റെ സാനിധ്യം അണ്ടെത്തിയതോടെ അതിർത്തികൾ പൂർണമായും അടച്ച് സൗദി അറേബ്യ. മുൻകരുതലിന്റെ ഭാഗമായി കര നാവിക വ്യോമാതിർത്തികൾ അടച്ചു. ഒരാഴ്ചത്തേയ്ക്കാണ് അതിർത്തികൾ അടച്ചിരിയ്ക്കുന്നത്. വേണ്ടിവനാൽ വിലക്ക് വീണ്ടു നീട്ടും. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ വിമാന സർവീസുകൾ അനുവദിയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ സൗദിയിലേയ്ക്ക് യാത്ര തിരിച്ചിട്ടുള്ള വിമാനങ്ങൾക്ക് ഇത് ബാധകമല്ല.

ജനിതക മാറ്റം സംഭവിച്ച അതി വ്യാപന ശേഷിയുള്ള വൈറസ് സാനിധ്യം ബ്രിട്ടണിൽ കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടണിൽ സ്ഥിതി ഗുരുതരമാണെന്ന് യുഎകെ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ നെതർലൻഡ്, ജർമനി, ബെലിജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ബ്രിട്ടണിലേയ്ക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടണിൽനിന്നും ഇറ്റലിയിലേക്ക് എത്തിയ ഒരാളിൽ അതി വ്യാപന ശേഷൈയുള്ള വൈറസ് സാനിധ്യം കണ്ടെത്തിയതോടെ ലോക രാജ്യങ്ങൾ ജാഗ്രതയിലാണ്. മുൻ കരുതൽ നടപടികൾ സ്വീകരിയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അടിയന്തര യോഗം വിളിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :