ശ്രീനു എസ്|
Last Modified ബുധന്‍, 2 ജൂണ്‍ 2021 (18:49 IST)
കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയങ്ങള്‍ വാക്സിന്റെ ബ്ലാക്ക് മാര്‍ക്കറ്റിങ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് കേരളം ഹൈക്കോടതിയില്‍. പല വിലയ്ക്ക് വാക്സിന്‍ നല്‍കുന്നത് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. ഉല്‍പാദന ചെലവിന്റെ അടിസ്ഥാനത്തിലാണ് വാക്സിന്റെ വില തീരുമാനിക്കേണ്ടതെന്നും കേരള സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ സ്വകാര്യ ആശിപത്രികളെയും സര്‍ക്കാര്‍ വിമര്‍ശിച്ചു. സ്വകാര്യ ആശുപത്രികള്‍ കരിഞ്ചന്തയില്‍ നിന്നാണ് വാക്സിന്‍ വാങ്ങുന്നതെന്നും സംസ്ഥാന സര്‍ക്കാരിന് വാക്സിന്‍ ലഭിക്കുന്നില്ലെന്നും കേരള സര്‍ക്കാര്‍ വാദിച്ചു.