Last Modified ബുധന്‍, 6 ഫെബ്രുവരി 2019 (13:52 IST)
ലോകത്താകമാനം തരംഗമായി മുന്നേറുകയാണ് ചെറു വീഡിയോ മേക്കിംഗ് ആപ്പായ ടിക്ടോക്. ടിക്ടോക്ക് ഉപയോഹത്തിൽ ഇന്ത്യ മുന്നിലാണ് എന്നാണ് ടിക്ടോക്കിന്റെ കഴിഞ്ഞ വർഷത്തെ വാർഷിക അവലോകന കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇന്ത്യയിൽ ടിക്ടോക് ഉൾപ്പടെയുള്ള ആപ്പുകൾക്ക് പൂട്ട് വീണേക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്ര ഐ ടി മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്. ഇന്ത്യയിൽ അംഗീകൃത ഓഫീസുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന ആപ്പുകൾക്കാവും പൂർണാർത്ഥത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരിക. ഇന്ത്യയിൽ ഓഫീസുകൾ ഉള്ള ആപ്പുകൾക്കും ഇന്ത്യൻ നിയമങ്ങൾക്കും പോളിസികൾക്കും അനുസരിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരും.
ടിക്ടോക്ക് ഉൾപ്പടെയുള്ള ഒട്ടുമിക്ക ചൈനിസ് ആപ്പുകളും ഇന്ത്യയിൽ വലിയ വിജയമാണ്. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഓരോ ആപ്പിനും ഇന്ത്യയിൽ ഉള്ളത്. എന്നാൽ. ആപ്പുകൾ വഴിയുങ്ങാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുതിനോ, പരാതികൾ ചൂണ്ടിക്കാണിക്കുന്നതിനോ ഇന്ത്യയിൽ അംഗീകൃത ഓഫീസുകൾ ഇല്ലാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.